പ്രതീകാത്മക ചിത്രം 
India

പട്ടാപ്പകല്‍ കാട്ടിലേക്ക് വലിച്ചിഴച്ചു, കൂട്ടബലാത്സംഗം; 55കാരി ആശുപത്രിയില്‍ 

55കാരിയെ തട്ടിക്കൊണ്ടുപോയി കാട്ടില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ഗ്രേറ്റര്‍ നോയിഡ: 55കാരിയെ തട്ടിക്കൊണ്ടുപോയി കാട്ടില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. നാലുപേര്‍ ചേര്‍ന്നാണ് സ്ത്രീയെ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് പേരെ ഇനിയും തിരിച്ചറിയാനുണ്ട്.

ഗ്രേറ്റര്‍ നോയിഡയില്‍ പട്ടാപ്പകലാണ് സംഭവം. കൃഷിയിടത്തില്‍ പുല്ല് ചെത്തുകയായിരുന്നു സ്ത്രീ. ഈസമയത്ത് പ്രതികളില്‍ ഒരാളായ സ്ത്രീയുടെ അയല്‍വാസി കന്നുകാലികളെ മേയ്ക്കുകയായിരുന്നു. തൊട്ടടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് സ്ത്രീ മൊഴി നല്‍കിയതായി പൊലീസ് പറയുന്നത്. 

അവിടവച്ച് അയല്‍വാസിയുടെ കൂട്ടാളികളും ഒന്നിന് പിറകേ ഒന്നായി പീഡിപ്പിച്ചു. കൂട്ടബലാത്സംഗത്തിന് ശേഷം വിട്ടയച്ച ഉടനെ തന്നെ വീട്ടില്‍ തന്റെ ദുരനുഭവം വിവരിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

രാമനും രാവണനും ബദലായി മെസിയും റൊണാൾഡോയും; ഒറ്റപ്പാലത്തെ പാവക്കൂത്ത് പന്തലിൽ പന്തുരുളുന്നു

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

SCROLL FOR NEXT