എയർ ഇന്ത്യ വിമാനം ( AIR INDIA ) പ്രതീകാത്മകം/ ഫയല്‍
India

സാങ്കേതിക കാരണം; എയർ ഇന്ത്യ ഇന്ന് റദ്ദാക്കിയത് ആറ് സർവീസുകൾ, എല്ലാം അപകടത്തിൽ പെട്ട ഡ്രീം ലൈനർ വിഭാഗത്തിൽപെട്ടവ

ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ തകരാര്‍ കണ്ടെത്തിയതോടെ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് ഹോങ് കോങ്ങില്‍ത്തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

എയർ ഇന്ത്യയുടെ ആറ് വിദേശ വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി. അഹമ്മദാബാദിൽ ജൂൺ 12 ന് അപകടത്തിൽപ്പെട്ട ഡ്രീം ലൈനർ ബോയിങ് വിഭാഗത്തിൽപ്പെട്ട വിമാന സർവീസുകളാണ് റദ്ദാക്കിയത് . കഴിഞ്ഞ ആഴ്ചത്തെ അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യ(Air India) യുടെ എഐ 159 ഉൾപ്പെടെയുള്ള വിമാനങ്ങളുടെ സർവീസ് ആണ് സാങ്കേതിക കാരണങ്ങളാൽ ഇന്ന് റദ്ദാക്കിയത്.

ഡൽഹി - ദുബായ് ( എ ഐ 915), ഡൽഹി -വിയന്ന (എ ഐ 153) ഡൽഹി -പാരീസ് (എ ഐ 143 ) ബംഗളുരു -ലണ്ടൻ (എ ഐ 133 ), ലണ്ടൻ -അമൃതസർ (എ ഐ 170) എന്നിവയാണ് റദ്ദാക്കിയ മറ്റുള്ള സർവീസുകൾ.

കഴിഞ്ഞ ദിവസം രാവിലെ ഹോങ് കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ബോയിങ് 787-8 ഡ്രീംലൈനര്‍ സര്‍വീസ് നടത്തുന്ന AI 315 വിമാനമാണ് സാങ്കേതിക തകരാർ മൂലം അടിയന്തരമായി തിരിച്ചിറക്കിയിരുന്നു. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ തകരാര്‍ കണ്ടെത്തിയതോടെ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് ഹോങ് കോങ്ങില്‍ത്തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.

സാങ്കേതിക തകരാർ കാരണമല്ല, മറിച്ച് പ്രത്യേക പരിശോധനകളും വിമാനത്തിന്റെ ലഭ്യതയും എയർ സ്പേസിലെ തിരക്കും കാരണമാണ് സർവീസുകൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യ നൽകുന്ന വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT