പ്രതീകാത്മക ചിത്രം 
India

11കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത ആറ് പേര്‍ പിടിയില്‍

രക്ഷിതാക്കള്‍ എത്തിയതോടെ പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: പതിനൊന്നുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേര്‍ പിടിയില്‍. പ്രതികളെ ജുവൈനല്‍ ഹോമിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു. ഝാര്‍ഖണ്ഡിലെ കുന്തി ജില്ലയിലാണ് സംഭവം.

ഏപ്രില്‍ 19നാണ് പതിനൊന്നുകാരിയെ ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യത്. അയല്‍ ഗ്രാമത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. നൃത്തപരിപാടിക്കിടെ പരിചയമുള്ള ആണ്‍കുട്ടികളുമായി വഴക്കുണ്ടായി. രാത്രിയില്‍ പരിപാടി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങവെ പിന്നാലെത്തിയെ ആണ്‍കുട്ടികള്‍ മറ്റുള്ളവരെ മര്‍ദ്ദിച്ച് പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്തു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അവളുടെ രണ്ട് സുഹൃത്തുക്കളാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചത്.

രക്ഷിതാക്കള്‍ എത്തിയതോടെ പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പിന്നീടാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ച ഉടന്‍ തന്നെ ഞങ്ങള്‍ അന്വേഷണം ആരംഭിച്ചു. 10നും 16നും ഇടയിലുള്ള ആറ് പ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. അവരെ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയ ശേഷം ജൂവൈനല്‍ ഹോമിലേക്ക് അയച്ചതായും പൊലീസ് അറിയിച്ചു.
 

ഈ വാര്‍ത്ത വായിക്കാം

വീണ്ടും ദുരഭിമാനക്കൊല; 17കാരിയെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി​

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT