പ്രതീകാത്മക ചിത്രം 
India

60കാരനെ കൊല്ലാന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കി, 41 കാരന്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊന്നു; കൊല പ്രഭാത സവാരിക്കിടെ

ഭര്‍ത്താവിനെ ക്രിക്കറ്റ് ബാറ്റിന് അടിച്ചു കൊന്ന കേസില്‍ ഭാര്യയും വാടകക്കാരനും പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഭര്‍ത്താവിനെ ക്രിക്കറ്റ് ബാറ്റിന് അടിച്ചു കൊന്ന കേസില്‍ ഭാര്യയും വാടകക്കാരനും പിടിയില്‍. 60 കാരനായ ജി കാളിയപ്പന്റെ മരണത്തില്‍ 58 കാരിയായ രാജാമണിയും 41 കാരനായ എന്‍ അരികൃഷ്ണനുമാണ് അറസ്റ്റിലായത്. ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കിയതാണെന്ന് പൊലീസ് പറയുന്നു.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. പ്രഭാത നടത്തിന് പുറത്തിറങ്ങിയ സമയത്താണ് ആക്രമണം. കാളിയപ്പനെ പിന്തുടര്‍ന്ന അജ്ഞാതന്‍ ക്രിക്കറ്റ് ബാറ്റിന് അടിച്ചു കൊല്ലുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

'രാജാമണിയോട് സ്ഥിരമായി കാളിയപ്പന്‍ മോശമായി പെരുമാറുമായിരുന്നു. ഒരിക്കല്‍ അരികൃഷ്ണന്‍ കാളിയപ്പനെ താക്കീത് ചെയ്തു. പ്രതികാരമെന്നോണം അരികൃഷ്ണന് വെളളവും വൈദ്യുതിയും നിഷേധിച്ചു. തനിക്ക് നേരെ ഉണ്ടായ പ്രതികാര നടപടിയെ കുറിച്ച് അരികൃഷ്ണന്‍ രാജാമണിയോട് പരാതിപ്പെട്ടു. ഭര്‍ത്താവിനെ കൊല്ലാനാണ് രാജാമണി ആവശ്യപ്പെട്ടത്. സ്ത്രീകളോട് മോശമായി പെരുമാറുന്ന ഭര്‍ത്താവിനെ കൊല്ലാന്‍ അരികൃഷ്ണന് രാജാമണി പണം വാഗ്ദാനം ചെയ്തു'- സുലൂര്‍ പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി