പ്രതീകാത്മക ചിത്രം 
India

ചായ തരാന്‍ വൈകി, മകളും മരുമകളുമായി വഴക്കിട്ടു; 65കാരന്‍ പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തി മരിച്ചു

ഉത്തര്‍പ്രദേശില്‍ ചായ നല്‍കാന്‍ വൈകിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 65കാരന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ചായ നല്‍കാന്‍ വൈകിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 65കാരന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി. മകളും മരുമകളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കടുംകൈ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബന്ദ ജില്ലയിലാണ് സംഭവം. അവധ് കിഷോര്‍ ആണ് മരിച്ചത്. തനിക്ക് ചായ നല്‍കാന്‍ വൈകിയതിനെ ചൊല്ലിയായിരുന്നു അവധ് കിഷോര്‍ മകളും മരുമകളുമായി വഴക്കിട്ടത്. ഇതിന് പിന്നാലെയായിരുന്നു പ്രകോപനം. 

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് അവധ് കിഷോര്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അവധ് കിഷോറിന്റെ ഭാര്യ, അവരുടെ വീട്ടിലാണ് താമസിക്കുന്നത്. വിവാഹിതയായ മകള്‍ അവധ് കിഷോറിനൊപ്പമാണ് താമസിച്ചിരുന്നത്. 

വ്യാഴാഴ്ച മകളോടും മരുമകളോട് ചായ തരാന്‍ 65കാരന്‍ ആവശ്യപ്പെട്ടു. ചായ വരാന്‍ വൈകിയതിനെ ചൊല്ലി അവധ് കുമാര്‍ മകളും മരുമകളുമായി വഴക്കിട്ടു. ഇതിന് പിന്നാലെ അവധ് കിഷോര്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT