പ്രതീകാത്മക ചിത്രം 
India

കടയുടെ മുന്നില്‍ മാലിന്യം വലിച്ചെറിഞ്ഞു; എതിര്‍ത്ത 68കാരനെ കൈക്കോട്ട് കൊണ്ട് അടിച്ചുകൊന്നു

കടയുടെ മുന്‍വശം മാലിന്യം വലിച്ചെറിഞ്ഞതിനെ എതിര്‍ത്ത കടയുടമയെ കൈക്കോട്ട് കൊണ്ട് അടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ട: കടയുടെ മുന്‍വശം മാലിന്യം വലിച്ചെറിഞ്ഞതിനെ എതിര്‍ത്ത കടയുടമയെ കൈക്കോട്ട് കൊണ്ട് അടിച്ചുകൊന്നു. 68കാരനായ പദംകുമാറാണ് മരിച്ചത്. രാജസ്ഥാനിലെ കോട്ട ജില്ലയിലെ സംഗോഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള രാജ്ഗഡില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം.

തന്റെ കടയുടെ മുന്നില്‍ മാലിന്യം വലിച്ചെറിയരുതെന്ന് പദം കുമാര്‍ ജെയിന്‍ സോഹന്‍ലാല്‍ മാലിയോട് പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. കുറച്ച് സമയത്തിന് ശേഷം തിരിച്ചെത്തിയ സോഹന്‍ലാല്‍ കടയുടമയെ ആക്രമിക്കുകയായിരുന്നു. കൈയില്‍ കരുതിയ കൈക്കോട്ട് ഉപയോഗിച്ച് 68കാരന്റെ തലയ്ക്കടിയ്ക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു.

സാരമായി പരിക്കേറ്റ ഇയാള്‍ എംബിഎസ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ജെയിനിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കൊലപാതക്കുറ്റം ചുമത്തി പ്രതിക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക