Catches Fire On Delhi-Mumbai Expressway Screen grab
India

ബസ് ട്രെയിലറുമായി കൂട്ടിയിടിച്ചു, തീപിടിച്ച് 7 മരണം, 22 പേര്‍ക്ക് പരിക്ക്

പുലര്‍ച്ചെ 2:30 ഓടെയാണ് സംഭവം. ഋഷികേശില്‍ നിന്ന് മധ്യപ്രദേശിലെ ഇന്‍ഡോറിലേക്ക് അമിതവേഗതയില്‍ സഞ്ചരിക്കുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ സ്ലീപ്പര്‍ ബസ് വലിയ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് ഏഴ് പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പുലര്‍ച്ചെ 2:30 ഓടെയാണ് സംഭവം. ഋഷികേശില്‍ നിന്ന് മധ്യപ്രദേശിലെ ഇന്‍ഡോറിലേക്ക് അമിതവേഗതയില്‍ സഞ്ചരിക്കുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ആദ്യം ട്രെയിലറുമായി കൂട്ടിയിടിക്കുകയും പിന്നീട് ഇരു വാഹനങ്ങള്‍ക്കും തീപിടിക്കുകയുമായിരുന്നു.

ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരമനുസരിച്ച്, മുകളിലത്തെ ബര്‍ത്തുകളിലുണ്ടായിരുന്ന യാത്രക്കാര്‍ താഴേക്ക് തെറിച്ചുവീണു. മരിച്ച യാത്രക്കാരില്‍ ഭൂരിഭാഗവും അപകടസമയത്ത് ഉറക്കത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തീ അണയ്ക്കാനും ആളുകളെ രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങളിലാണ്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇവരെ ചികിത്സയ്ക്കായി ദൗസ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബസിന്റെ അമിതവേഗതയും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് കരുതുന്നു.

രക്ഷാപ്രവര്‍ത്തകരും ഫയര്‍ഫോഴ്സും അപകടസ്ഥലത്ത് വൈകിയാണ് എത്തിയതെന്നും ഇത് മരണസംഖ്യ ഉയരാന്‍ കാരണമായെന്നും നാട്ടുകാര്‍ ആരോപിച്ചു. അവരുടെ അഭിപ്രായത്തില്‍, തീപിടിത്തമുണ്ടായി ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുക്കാനായത്.

ബസിന്റെ സ്റ്റോറേജ് കമ്പാര്‍ട്ട്മെന്റില്‍ സിഗരറ്റ് പാക്കറ്റുകള്‍ നിറച്ചിരുന്നതായും ഇതാണ് തീ അതിവേഗം പടരാന്‍ കാരണമായതെന്നും നാട്ടുകാര്‍ അവകാശപ്പെടുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താനും പരിക്കേറ്റവരെ തിരിച്ചറിയാനുമുള്ള ശ്രമങ്ങള്‍ തുടങ്ങി.

7 Killed, 22 Injured As Bus Crashes, Catches Fire On Delhi-Mumbai Expressway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡബിള്‍' അടിച്ച് എംബാപ്പെ; സ്വീഡിഷ് കോട്ട തകര്‍ത്ത് ഫ്രാന്‍സിന്റെ പടയോട്ടം, പ്രീ ക്വാര്‍ട്ടറില്‍

ആ റെക്കോര്‍ഡും തകരും?; ഗോള്‍വേട്ട തുടര്‍ന്ന് എംബാപ്പെ, ആറടിച്ച് മെസിക്കൊപ്പം

'ഈസി' ആണെങ്കിലും ആരോഗ്യത്തിൽ വിട്ടുവീഴ്ചയില്ല; എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റുകൾ

ഡബിളടിച്ച് എംബാപ്പെ, ഫ്രാന്‍സിന്റെ പടയോട്ടം, മഴ തുടരും, വാണിജ്യ സിലിണ്ടറിന് വില കുറച്ചു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക വിലയില്‍ ആശ്വാസം; വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു