പ്രതീകാത്മക ചിത്രം 
India

കളിച്ചുകൊണ്ടിരിക്കെ, എഴുവയസുകാരനെ തെരുവുനായ കടിച്ചുകൊന്നു

ഒരു നായ കുട്ടിയുടെ കഴുത്തില്‍ കടിച്ചുവലിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. തെലങ്കാനയിലെ വാറങ്കല്‍-കാസിപേട്ട് മേഖലയിലെ റെയില്‍വേ കോളനിക്ക് സമീപമുള്ള പാര്‍ക്കില്‍ വച്ചായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകന്‍ ചോട്ടുവാണ് മരിച്ചത്. റോഡ് സൈഡില്‍ ചെറിയ കച്ചവടം നടത്തുന്നവരാണ് കുട്ടിയുടെ മാതാപിതാക്കള്‍.

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ചോട്ടുവിനെ തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. ഒരു നായ കുട്ടിയുടെ കഴുത്തില്‍ കടിച്ചുവലിക്കുകയായിരുന്നു. ദേഹാമസകലം മുറിവേറ്റ കുട്ടിയെ എംജിഎം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവരം അറിഞ്ഞ് വാറങ്കല്‍ വെസ്റ്റ് എംഎല്‍എ വിനയ് ഭാസ്‌കറും മേയര്‍ ഗൗണ്ട പ്രകാശ് റാവുവും സ്ഥലത്തെത്തി. കുട്ടിയുടെ കുടുംബത്തിന് ഒരുലക്ഷം രൂപ ധനസഹായം നല്‍കുമെന്നും എംഎല്‍എ പറഞ്ഞു. കഴിഞ്ഞയാഴ്ചകളിലും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT