4000 രൂപ കൈക്കൂലി വാങ്ങിയതിന് പിടിയില്‍;  പരിശോധനയില്‍ ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണറുടെ വീട്ടില്‍ മുറി നിറയെ നോട്ടുകെട്ടുകള്‍

ജിഎസ്ടി ഓണ്‍ലൈന്‍ ഫംഗ്ഷന്‍സ് റീ ആക്ടിവേറ്റ് ചെയ്യുന്നതിനായാണ് ഇവര്‍ പരാതിക്കാരനോട് 4000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്
അറസ്റ്റിലായ  ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണർ/ എഎൻഐ
അറസ്റ്റിലായ ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണർ/ എഎൻഐ
Updated on: 
1 min read

ഗുവാഹത്തി: കൈക്കൂലി വാങ്ങുന്നതിനിടെ അസമിലെ ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ പിടിയിലായി. സംസ്ഥാന ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ മീനാക്ഷി കക്കട്ടി കാലിതയാണ് അറസ്റ്റിലായത്. 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മീനാക്ഷിയെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടിയത്. 

ജിഎസ്ടി ഓണ്‍ലൈന്‍ ഫംഗ്ഷന്‍സ് റീ ആക്ടിവേറ്റ് ചെയ്യുന്നതിനായാണ് ഇവര്‍ പരാതിക്കാരനോട് 4000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു. 

അസിസ്റ്റന്റ് ടാക്‌സ് കമ്മീഷണറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 65 ലക്ഷത്തിലേറെ രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തു. 65,37,500 രൂപയുടെ കറന്‍സി നോട്ടുകളാണ് പിടിച്ചെടുത്തത്. ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ മീനാക്ഷി കാലിതയ്‌ക്കെതിരെ കേസെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER