അടിവസ്ത്രത്തിലും ജീന്‍സിന്റെ രഹസ്യഅറകളിലുമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമം; മുബൈയില്‍ 2.28 കോടിയുടെ സ്വര്‍ണം പിടികൂടി ( വീഡിയോ)

By സമകാലിക മലയാളം ഡെസ്ക്  |   Published: 19th May 2023 10:05 AM  |  

Last Updated: 19th May 2023 10:05 AM  |   A+A-   |  

gold_hunt

പിടികൂടിയ സ്വർണം/ എഎൻഐ

 

മുംബൈ: മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 2.28 കോടി രൂപ വില വരുന്ന സ്വര്‍ണം യാത്രക്കാരനില്‍ നിന്നും പിടികൂടി. മസ്‌കറ്റില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നാണ് 4.2 കിലോ സ്വര്‍ണം എയര്‍പോര്‍ട്ട് കസ്റ്റംസ് പിടികൂടിയത്. 

ജീന്‍സില്‍ പ്രത്യേകം തയ്പിച്ച പോക്കറ്റുകളിലും അടിവസ്ത്രങ്ങളിലുമായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇന്ത്യന്‍ പൗരനായ യാത്രക്കാരനാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ഒളിപ്പിച്ച സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ കണ്ടെടുക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

കഴിഞ്ഞമാസം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 14 കേസ് വിദേശ നിര്‍മ്മിത സിഗരറ്റുകള്‍ കസ്റ്റംസ് പിടികൂടിയിരുന്നു. 41 ലക്ഷം രൂപ വിലവരുന്ന 9,36,700 സിഗരറ്റുകളാണ് ഏപ്രിലില്‍ പിടിച്ചെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബക്കറ്റുമായി സ്കൂട്ടറിൽ കറങ്ങി യൂട്യൂബറുടേയും യുവതിയുടേയും കുളി; വിഡിയോ വൈറൽ; നടപടിയുമായി പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ