പ്രതീകാത്മക ചിത്രം 
India

അച്ഛനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ കഴുത്തില്‍ പട്ടത്തിന്റെ നൂല്‍ കുരുങ്ങി; ഏഴുവയസുകാരി മരിച്ചു

പിതാവിനൊപ്പം ബൈക്കില്‍ നീന്തല്‍ ക്ലാസിന് പോകുകയായിരുന്നു പെണ്‍കുട്ടി.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി ഏഴുവയസുകാരി മരിച്ചു. ഡല്‍ഹിയിലെ പശ്ചിമ വിഹാറിലാണ് സംഭവം. പിതാവിനൊപ്പം ബൈക്കില്‍ നീന്തല്‍ ക്ലാസിന് പോകുകയായിരുന്നു പെണ്‍കുട്ടി. അതിനിടെ വഴിയില്‍ നിന്ന് ചൈനീസ് പട്ടത്തിന്റെ ചരട് കുട്ടിയുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. 

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായി പൊലീസ് പറഞ്ഞു. ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് തൂങ്ങിക്കിടക്കുകയായിരുന്ന നൂലാണ് അപകടമുണ്ടാക്കിയത്. പിന്നീട് പൊലീസെത്തിയാണ് ഇത് മാറ്റിയത്. 

ചൈനീസ് മാഞ്ഞ ഉപയോഗിച്ചുള്ള പട്ടം പറപ്പിച്ച ഏഴുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പരിശോധനയില്‍ 200 പട്ടങ്ങളും 33 മാഞ്ഞ നൂലുകളും പിടിച്ചെടുത്തതായും രണ്ട് കടകള്‍ അടപ്പിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. കുപ്പിച്ചില്ല് പൂശിയ തരം ചൈനീസ് മാഞ്ഞ നൂലൂകള്‍ക്ക് 2017 മുതല്‍ ഡല്‍ഹിയില്‍ വിലക്കുള്ളതാണ്. കുട്ടിയുടെ അപകട മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ചൈനീസ് പട്ടത്തിന്റെ ചരട് കഴുത്തില്‍ കുരുങ്ങി നേരത്തെയും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT