പ്രതീകാത്മക ചിത്രം 
India

അത്താഴം ഉണ്ടാക്കിയില്ല; ഭാര്യയെ 73 കാരന്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ചു കൊന്നു

സ്റ്റെയര്‍കേസില്‍ നിന്നും താഴെ വീണ് പരിക്കേറ്റതാണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: 72 കാരന്‍ ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊന്നു. 53 കാരിയായ ഭാര്യ ഉഷ ദേവിയെയാണ് റാം സിങ് എന്നയാള്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നത്. ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലെ ദലന്‍വാലയിലാണ് സംഭവം. ഫുഡ് സ്റ്റാള്‍ ഉടമയാണ് ഇദ്ദേഹം. 

തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അത്താഴം നല്‍കാതിരുന്നതാണ് വഴക്കിന് കാരണമായത്. റാം സിങ് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും പാചകം ചെയ്തു നല്‍കാന്‍ ഉഷാദേവി കൂട്ടാക്കിയില്ല. ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഉഷാദേവി ഉറങ്ങാന്‍ പോയപ്പോള്‍ റാം സിങ് ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. 

തുടര്‍ന്ന് ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലെത്തിച്ചു. സ്റ്റെയര്‍കേസില്‍ നിന്നും താഴെ വീണ് പരിക്കേറ്റതാണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഉഷാദേവി മരിച്ചിരുന്നു. സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ ബാറ്റു കൊണ്ടടിച്ച് കൊലപ്പെടുത്തിയതാണെന്ന് റാം സിങ് സമ്മതിച്ചത്. 

രണ്ടു മാസം മുമ്പായിരുന്നു റാം സിങ് ഉഷാദേവിയെ വിവാഹം കഴിക്കുന്നത്. രാം സിങ്ങിന്റെ ഭാര്യയും മകനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. 14 വയസുള്ള കൊച്ചുമകനും ഉഷദേവിക്കും ഒപ്പം ഡെറാഡൂണിലെ ബാല്‍ബീര്‍ ബോര്‍ഡിലാണ് ഇയാള്‍ താമസിച്ചുവന്നിരുന്നത്. വിവാഹം കഴിഞ്ഞ് ഏതാനും നാളുകള്‍ക്കിടയില്‍ത്തന്നെ ഇവര്‍ക്കിടയില്‍ വഴക്ക് പതിവായി. 

ഉഷാദേവിക്ക് ഒട്ടേറെ ക്രിമിനല്‍ കേസുള്ള മകനുള്ള കാര്യം മറച്ചു വെച്ചതും അകല്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. അടുത്തിടെയാണ് റാം സിങ് ഇക്കാര്യം അറിയുന്നത്. കേസില്‍ അറസ്റ്റുചെയ്ത റാംസിങ്ങിനെ ജയിലില്‍ അടച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

SCROLL FOR NEXT