തുരങ്കത്തിന്റെ ദൃശ്യം എക്സ്
India

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; 8 തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായി സംശയം

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ അംറബാദിലുള്ള ശ്രീശൈലം ഡാമിനു പിന്നിലെ തുരങ്കമാണ് തകര്‍ന്നത്. അപകടത്തില്‍ 8 ഓളം തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. 3 തൊഴിലാളികളെ രക്ഷപ്പെടുത്തി.

തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച കണ്ടെത്തിയിരുന്നു. ഇതു പരിഹരിക്കാനായി തൊഴിലാളികള്‍ ഉള്ളില്‍ കയറിയതിനു പിന്നാലെയാണ് അപകടം. 14 കിലോമീറ്ററോളം ഉള്ളിലാണ് അപകടം നടന്നിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

നീരൊഴുക്ക് അടയ്ക്കാന്‍ ഉപയോഗിച്ച കോണ്‍ക്രീറ്റുകള്‍ അടര്‍ന്നു വീണതാണ് അപകട കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുരങ്കത്തിന്റെ 10 മീറ്ററോളം ഭാഗമാണ് തകര്‍ന്നിരിക്കുന്നത്. ഏതാണ്ട് 200 മീറ്ററോളം ഭാഗത്ത് ചെളി പടര്‍ന്നതായും വിവരമുണ്ട്.

നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുരങ്കം അടച്ചിട്ടിരുന്നു. നാല് ദിവസം മുന്‍പാണ് തുറന്നത്.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അടക്കമുള്ളവരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതായി മുഖ്യമന്ത്രി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് എട്ടു ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

വീടിനുള്ളിൽ ഈർപ്പം ഉണ്ടാകാൻ അനുവദിക്കരുത്, ആസ്ത്മ രോ​ഗികൾ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നടി ഖുശ്ബുവിന്റെ മകൾ അവന്തിക വിവാഹിതയാകുന്നു; പ്രധാനമന്ത്രിയെ നേരിട്ടെത്തി ക്ഷണിച്ച് താരകുടുംബം

എന്‍ജിനീയറിങ് കോളജില്‍ മദ്യപ സംഘത്തിന്റെ ആക്രമണം; ഇടിവള കൊണ്ട് മര്‍ദനം, വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു

SCROLL FOR NEXT