ബീജപൂരില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ ഒന്‍പത് സൈനികര്‍ക്ക് വീരമൃത്യു 
India

മാവോയിസ്റ്റ് ആക്രമണത്തില്‍ ഒന്‍പത് സൈനികര്‍ക്ക് വീരമൃത്യു

റോഡില്‍ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിച്ച് സുരക്ഷാ സൈനികരുടെ വാഹനം പാടെ തകര്‍ന്നെന്ന് ബസ്തര്‍ റേഞ്ചിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സുന്ദര്‍ രാജ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഢിലെ ബീജപൂര്‍ ജില്ലയില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ ഒന്‍പത് സൈനികര്‍ മരിച്ചു. ബസ്തര്‍ മേഖഴയിലെ കുത്രയിലേക്ക് പോകുകയായിരുന്ന ജവാന്മാര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. 8 ജവാന്മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. 20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

റോഡില്‍ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിച്ച് സുരക്ഷാ സൈനികരുടെ വാഹനം പാടെ തകര്‍ന്നെന്ന് ബസ്തര്‍ റേഞ്ചിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി സുന്ദര്‍ രാജ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദന്ദേവാഡ ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിലെ 8 ജവാന്‍മാരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉപ മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകളുടേത് ഭീരുത്വമാണെന്നും ജവാന്മാരുടെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റുകള്‍ക്ക് വന്‍ സ്വാധീനമുള്ള ജില്ലയാണ് ബീജാപൂര്‍. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സൈനികര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സ്‌ഫോടനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിലപാടില്‍ ഒരു മാറ്റവുമില്ല; സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പം: എം വി ഗോവിന്ദന്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു; ചൊവ്വാഴ്ച ഹൈക്കോടതി മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച

ഉറക്കക്കുറവ് നിസാരമല്ല; ശരീരത്തെയും മനസിനെയും ഒരുപോലെ ബാധിക്കും

അല്ലു അർജുന്റെ പ്രിയപ്പെട്ട മലയാളി സംവിധായകൻ; വാൾ ഓഫ് ​ഗ്രേറ്റ്സിൽ എന്തുകൊണ്ട് ലെജൻഡ്സിനെ ഉൾപ്പെടുത്തിയില്ല ? നടന് വിമർശനം

'അന്വേഷിക്കുന്നത് മികച്ച ഉദ്യോഗസ്ഥര്‍'; സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണം നല്ലരീതിയിലെന്ന് ഹൈക്കോടതി

SCROLL FOR NEXT