ഒൻപത് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി (nehru vihar ) file
India

അരും കൊല!! ഒൻപത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു

വീടിന്റെ കതക് പൊളിച്ചു അകത്ത് കയറിപ്പോൾ ആണ് ഒരു സ്യൂട്ട്കേസിൽ നിന്ന് രക്തം ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

ന്യൂ ഡൽഹി : ഒൻപത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി ശേഷം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു. നെഹ്‌റു വിഹാറി (nehru vihar) ൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുട്ടി ബന്ധുവിൻ്റെ വീട്ടിലേക്ക് പോയതിനു ശേഷം തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷണം നടത്തുക ആയിരുന്നു. കുട്ടി ഒരു വീട്ടിലേക്ക് കയറി പോകുന്നത് കണ്ടതായി വിവരം ലഭിച്ചിരുന്നു. ഇത് അന്വേഷിക്കാനായി അവിടെ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ കതക് പൊളിച്ചു അകത്ത് കയറിപ്പോൾ ആണ് ഒരു സ്യൂട്ട്കേസിൽ നിന്ന് രക്തം ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുറന്നു നോക്കിയപ്പോൾ കുട്ടി അതിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു. ഉടൻ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡോക്‌ടർമാർ നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ മുഖത്തുൾപ്പെടെ പരിക്കുകൾ കണ്ടെത്തി. ഫോറൻസിക് വിഭാഗം സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരം ദയാൽപൂർ പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു. അന്വേഷണം തുടരുന്നുണ്ടെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.അതെ സമയം ഒൻപത് വയസുകാരിയുടെ മരണത്തിൽ ബിജെപി സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത് എത്തി. ഒന്‍പതുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവം എല്ലാവരെയും ഞെട്ടിച്ചു എന്നും ഡൽഹിയിലെ ക്രമസമാധാന നില ബിജെപി തകർക്കുകയാണ് ചെയ്‌തിരിക്കുന്നത്. എന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഭരണത്തിനു കീഴിൽ നമ്മുടെ പെൺമക്കൾ സുരക്ഷിതരല്ല, ഇതിന് ആഭ്യന്തരമന്ത്രി അമിത് ഷായും ഉത്തരം പറയണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT