ഡൽഹി: കോൺഗ്രസിന്റെ ദേശിയ പ്രസിഡന്റായി മല്ലികാർജ്ജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിയിൽ നിന്ന് ഖാർഗെ അധികാരമേറ്റെടുക്കും. 24 വർഷങ്ങൾക്ക് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺഗ്രസിൻറെ പ്രസിഡൻറായി എത്തുന്നത്.
കോൺഗ്രസിന്റെ 98ാം പ്രസിഡന്റാണ് ഖാർഗെ. രാഹുൽ ഗാന്ധി, പ്രിയങ്ക വദ്ര ഉൾപ്പെടെയുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ചുമതല ഏറ്റെടുത്തതിന് ശേഷം പതിനൊന്നരക്ക് ചേരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാർഗെ നേതൃത്വം നൽകും. അധ്യക്ഷനായ ശേഷം ഖാർഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമായിരിക്കും ഇത്.
കർണാടകയിലെ ഗുൽബർഗയിൽ നിന്നും തുടരെ 10 വർഷം ജയിച്ച് നിയമസഭയിലെത്തിയതിന്റെ റെക്കോർഡ് ഖാർഗെയുടെ പേരിലുണ്ട്. 2014-2019 കാലയളവിൽ ലോക്‌സഭയിൽ കോൺഗ്രസിന്റെ നേതാവും ഖാർഗെയായിരുന്നു. 2021 മുതൽ 2022 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായി. ഇടക്കാലത്ത് റെയിൽവേ മന്ത്രിയും തൊഴിൽ, തൊഴിൽ മന്ത്രിയുമായിരുന്നു. 2019ലെ ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മാത്രമാണ് മല്ലികാർജുൻ ഖാർഗെ പരാജയപ്പെട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates