99 ഉപജാതികള്‍ മുസ്ലിങ്ങളില്‍, കര്‍ണാടക ജാതി സെന്‍സസ് റിപ്പോര്‍ട്ട് 
India

99 ഉപജാതികള്‍ മുസ്ലിങ്ങളില്‍, ക്രിസ്ത്യാനികളില്‍ ബ്രാഹ്മണര്‍ മുതല്‍ വൊക്കലിംഗ വരെ 57 ഉം; കര്‍ണാടക ജാതി സെന്‍സസ് റിപ്പോര്‍ട്ട്

കര്‍ണാടകയിലെ 5.98 കോടി ജനസംഖ്യയില്‍ ഏകദേശം 91 ലക്ഷം പേര്‍ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ടവരാണെന്ന് ജാതി സെന്‍സസ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : കര്‍ണാടകയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ 99 ഉപജാതികളുണ്ടെന്ന് സംസ്ഥാന ജാതി സെന്‍സസ് റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ 57 ഉപജാതികള്‍ ഉണ്ട്. ഇതില്‍ ബ്രാഹ്മണര്‍ എന്നും വൊക്കലിംഗ എന്നും സ്വയം വിശേഷിപ്പിച്ചവരുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കര്‍ണാടകയിലെ 5.98 കോടി ജനസംഖ്യയില്‍ ഏകദേശം 91 ലക്ഷം പേര്‍ ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ടവരാണെന്നും സംസ്ഥാന ജാതി സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2015-ല്‍ നടത്തിയ സര്‍വേ പ്രകാരം 76.99 ലക്ഷം മുസ്ലിങ്ങളാണുള്ളത്. ഇവര്‍ക്ക് നിലവില്‍ ഒബിസി ക്വാട്ടയില്‍ നിലവിലുള്ള കാറ്റഗറി 2 ബിയില്‍ നാല് ശതമാനം സംവരണമാണ് ലഭിക്കുന്നത്. 76.99 ലക്ഷം മുസ്ലിങ്ങളില്‍ 59 ലക്ഷം പേരും മുസ്ലിം എന്ന് മാത്രമാണ് സര്‍വേയില്‍ വ്യക്തമാക്കിയത്. ബാക്കിയുള്ളവരാണ് വ്യത്യസ്ത ഉപവിഭാഗങ്ങള്‍ കൂടി ചേര്‍ക്കാന്‍ ആവശ്യപ്പെട്ടത്.

ഷൈഖ്, അട്ടാരി, ബഗ്ബാന്‍, ചപ്പര്‍ബന്ദ്, ഡാര്‍ജി, ധോബി, ഇറാനി, ജോഹാരി, കലൈഗര്‍, മൊഗള്‍, പത്തേഗര്‍, ഫൂല്‍ മാലി, രംഗ്രെസ്, സിപായി, തകങ്കര്‍, തേലി തുടങ്ങിയ നാമധേയങ്ങളാണ് മുസ്ലിങ്ങള്‍ ഉപജാതികളായി ഉപയോഗിച്ചിട്ടുള്ളത്. ഇതില്‍ ഷൈഖ് മുസ്ലിംസ് എന്നറിയപ്പെടുന്നവരാണ് ഏറ്റവും കൂടുതലുള്ളത്. 5.5 ലക്ഷം പേരാണ് ഈ കാറ്റഗറിയിലുള്ളത്. 3.49 ലക്ഷം പേര്‍ സുന്നി മുസ്ലിംസാണ്. മുസ്ലിങ്ങളില്‍ 99 ഉപവിഭാഗങ്ങളുണ്ടെന്നത് അതിശയിപ്പിക്കുന്നതല്ലെന്നും, ഈ ആളുകള്‍ മതംമാറി വന്നവരാണെന്നും കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദ് പറഞ്ഞു.

സര്‍വേ പ്രകാരം 9.47 ലക്ഷം ക്രിസ്ത്യാനികളാണ് ഉള്ളത്. ഇതില്‍ 57 ഉപജാതികളുണ്ട്. നിലവില്‍, ക്രിസ്ത്യാനികള്‍ ലിംഗായത്തുകള്‍ക്കൊപ്പം അഞ്ച് ശതമാനം സംവരണമുള്ള കാറ്റഗറി-3B യിലാണ് വരുന്നത്. 9.47 ലക്ഷംപേരില്‍ 7.71 ലക്ഷം പേരും ക്രിസ്ത്യന്‍ എന്ന് മാത്രമാണ് പറഞ്ഞത്. ബാക്കിയുള്ളവരാണ് ഉപജാതിപേരുകളും കൂടി ചേര്‍ത്തത്. മാഡിഗ ക്രിസ്ത്യന്‍, ബില്ലവ ക്രിസ്ത്യന്‍, ബ്രാഹ്മണ ക്രിസ്ത്യന്‍, ഈഡിഗ ക്രിസ്ത്യന്‍, ജംഗമ ക്രിസ്ത്യന്‍, കമ്മ ക്രിസ്ത്യന്‍, കുറുബ ക്രിസ്ത്യന്‍, വൊക്കലിഗ ക്രിസ്ത്യന്‍, വാല്‍മീകി ക്രിസ്ത്യന്‍ തുടങ്ങിയ പേരുകളാണ് നല്‍കിയിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT