കെ ശിവൻ, നരേന്ദ്ര മോദി/ എക്‌സ് 
India

ഇത് അഭിമാന നിമിഷം; ചന്ദ്രനെ തൊട്ട് ഇന്ത്യ, സോഷ്യൽമീഡിയയിൽ ട്രെൻഡിങ് ആയി 2019

ചാന്ദ്രോപരിതലത്തിൽ നിന്നും 2.1 കിലോമീറ്റർ അകലെ വെച്ചാണ് ചന്ദ്രയാൻ 2ന്റെ നിയന്ത്രണം നഷ്‌ടപ്പെട്ട് തകർന്നു വീണത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാൻ 3ന്റെ വിജയത്തിളക്കത്തിനിടെ 2019ലെ ചന്ദ്രയാൻ 2നെ ഓർമിപ്പിച്ച് സോഷ്യൽമീഡിയ. ചാന്ദ്രോപരിതലത്തിൽ നിന്നും 2.1 കിലോമീറ്റർ അകലെ വെച്ചാണ് ചന്ദ്രയാൻ 2ന്റെ നിയന്ത്രണം നഷ്‌ടപ്പെട്ട് തകർന്നു വീണത്. അന്ന് ബം​ഗളൂരുവിലെ ഐഎസ്ആർഒയുടെ ഹെഡ്ക്വാട്ടേഴ്‌സിൽ ദൗത്യത്തിന്റെ നിരാശാജനകമായ പരാജയത്തെ തുടർന്ന് തകർന്നു പോയ മുൻ ഐഎസ്ആർഒ ചെയർമാൻ കെ ശിവനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു.

2019ലെ ഈ ചിത്രങ്ങളാണ് ചന്ദ്രയാൻ 3ന്റെ വിജയത്തിൽ വീണ്ടും സോഷ്യൽമീഡിയയിൽ ട്രെൻഡിങ് ആകുന്നത്. തോൽവികളിൽ നിന്നും പാഠം പഠിച്ച് വിയജം കൈവരിച്ചതിന്റെ ഉദാഹരണമാണ് ചന്ദ്രയാൻ 3 എന്ന് പ്രധാനമന്ത്രി ചാന്ദ്രദൗത്യത്തിന്റെ വിജയത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. റഷ്യയുടെ ലൂണ- 25 പേടകം നിയന്ത്രണം വിട്ട് ചന്ദ്രനില്‍ പതിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍ മൂന്നിന്റെ വിജയം. 

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3ന്റെ മോഡ്യൂൾ സോഫ്റ്റ് ലാൻഡ് ചെയ്‌തത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. നിരവധി ആളുകളാണ് സോഷ്യൽമീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT