വീഡീയോ ദൃശ്യം 
India

തോരാതെ മഴ; പ്രളയത്തില്‍ ഒലിച്ചുപോയി ടാങ്കര്‍ ലോറി; വീഡിയോ

അനന്തപൂരിലെ ഒരു പാലം കടക്കുന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. 

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഹൈദരബാദില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ഒട്ടനവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.

അതിനിടെ വെള്ളപ്പൊക്കത്തിലൂടെ ഓടിച്ചുപോകുന്ന ലോറി മറിഞ്ഞ് ഒലിച്ചുപോകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അനന്തപൂരിലെ ഒരു പാലം കടക്കുന്നതിനിടെയാണ് ലോറി അപകടത്തില്‍പ്പെട്ടത്. 

ഗ്രാമീണമേഖലയിലെ റോഡുകളെല്ലാം പ്രളയസമാനമായ അവസ്ഥയിലാണ്. നിരവധി ബൈക്ക് യാത്രികരും വെള്ളക്കെട്ടിലൂടെ ഒലിച്ചുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെള്ളക്കെട്ടിലൂടെ വാഹനം നിയന്ത്രണം നഷ്ടമായതോടെ ബൈക്കും യാത്രികരും ഒലിച്ചുപോകുകയായിരുന്നു. ബൈക്കിനെ കൂടാതെ കാറുകളും ഓട്ടോറിക്ഷകളും ഒലിച്ചുപോകുന്നതും വീഡിയോയില്‍ കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT