വിജയദശമി ആഘോഷത്തിനിടെ ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞു; 10 മരണം 
India

വിജയദശമി ആഘോഷത്തിനിടെ ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞു; 10 മരണം

വിഗ്രഹ നിമഞ്ജനത്തിന് ശേഷം ആളുകള്‍ മടങ്ങുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിജയദശമി ആഘോഷത്തിനിടെ ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു. വിഗ്രഹ നിമഞ്ജനത്തിന് ശേഷം ആളുകള്‍ മടങ്ങുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.

കൂടതല്‍ പേര്‍ അപകടത്തില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

ദുര്‍ഗ്ഗാ വിഗ്രഹ നിമജ്ജന ചടങ്ങിനിടെയുണ്ടായ അപകടങ്ങള്‍ അതീവ ദുഃഖകരമാണെന്നും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും, പരിക്കേറ്റവര്‍ക്ക് അടുത്തുള്ള ആശുപത്രിയില്‍ ഉചിതമായ ചികിത്സ നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റ എല്ലാവര്‍ക്കും വേഗത്തില്‍ സുഖം പ്രാപിക്കാനും ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ശക്തി നല്‍കാനും ദുര്‍ഗ്ഗാദേവിയോട് പ്രാര്‍ത്ഥിക്കുന്നു മുഖ്യമന്ത്രിയുടെ കുറിപ്പില്‍ പറയുന്നു.

A major accident occurred in Khandwa, Madhya Pradesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

SCROLL FOR NEXT