പ്രതീകാത്മക ചിത്രം 
India

ലക്ഷങ്ങള്‍ അടങ്ങിയ ബാഗ് കുരങ്ങന്‍ തട്ടിപ്പറിച്ചു; മരത്തിന്റെ മുകളില്‍ നിന്ന് നോട്ടുകെട്ടുകള്‍ കീറിയെറിഞ്ഞു, മുള്‍മുനയില്‍ ഒരു നാട്

ഉത്തര്‍പ്രദേശില്‍ വയോധികന്റെ കൈവശം ഉണ്ടായിരുന്ന ലക്ഷങ്ങള്‍ അടങ്ങിയ ബാഗ് കുരങ്ങന്‍ തട്ടിപ്പറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വയോധികന്റെ കൈവശം ഉണ്ടായിരുന്ന ലക്ഷങ്ങള്‍ അടങ്ങിയ ബാഗ് കുരങ്ങന്‍ തട്ടിപ്പറിച്ചു. ബാഗുമായി മരത്തിന്റെ മുകളില്‍ കയറിയ കുരങ്ങനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ബാഗില്‍ നിന്ന് നോട്ടുകെട്ടുകള്‍ എടുത്ത് വലിച്ചെറിഞ്ഞു. 12000 രൂപ വരെ മൂല്യമുള്ള നോട്ടുകളാണ് കുരങ്ങന്‍ കീറി എറിഞ്ഞത്‌.

 സീതാപൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് കുരങ്ങന്‍ ഭഗ്‌വാന്‍ ദിന്നിനെ ഒരു മണിക്കൂര്‍ നേരം മുള്‍മുനയില്‍ നിര്‍ത്തിയത്. നാലുലക്ഷം രൂപയാണ് ബാഗില്‍ ഉണ്ടായിരുന്നത്. ഒരു വസ്തു വാങ്ങുന്നതിനായാണ് പണവുമായി എത്തിയതെന്ന് വയോധികന്‍ പറയുന്നു.

മരത്തില്‍ കയറി ബാഗിലെ നോട്ടുകെട്ടുകള്‍ കുരങ്ങന്‍ വലിച്ചെറിയാന്‍ തുടങ്ങിയതോടെ ആള്‍ക്കൂട്ടം കൂടി. അതിനിടെ പഴവും മറ്റും നല്‍കി കുരങ്ങനെ അനുനയിപ്പിക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ചിലര്‍ മരത്തില്‍ കയറി ബാഗ് പിടിച്ചെടുക്കാന്‍ ശ്രമിച്ചുവെങ്കിലും അതും വിജയം കണ്ടില്ല.

ഒരു മണിക്കൂര്‍ നേരമാണ് കുരങ്ങന്‍ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഇതിന് ശേഷം കുരങ്ങന്‍ തന്നെ ബാഗ് താഴേക്ക് വലിച്ചെറിഞ്ഞതോടെയാണ് വയോധികന്റെ അഗ്നിപരീക്ഷയ്ക്ക് അവസാനമായത്. നാട്ടുകാര്‍ ചേര്‍ന്ന് നോട്ടുകെട്ടുകള്‍ പെറുക്കിയെടുത്ത് ഭഗ്‌വാന് തിരികെ നല്‍കി. 12000 രൂപ മൂല്യം വരുന്ന നോട്ടുകളാണ് കുരങ്ങന്‍ കീറികളഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

SCROLL FOR NEXT