അപകടത്തിന്റെ വീഡിയോ ദൃശ്യം  
India

കളിച്ചുകൊണ്ടിരിക്കെ സ്‌കൂളിലെ തിളച്ച പാല്‍ പാത്രത്തില്‍ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം; വിഡിയോ

സ്‌കൂളിലെ പാചക ജീവനക്കാരിയുടെ മകളാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: അനന്തപൂരിലെ സ്‌കൂളില്‍ തിളച്ച പാലില്‍ വീണ് ഒന്നരവയസുകാരി മരിച്ചു. അക്ഷിതയാണ് മരിച്ചത്. സ്‌കൂളിലെ പാചക ജീവനക്കാരിയുടെ മകളാണ് മരിച്ചത്. കൂട്ടി കളിച്ചുകൊണ്ടിരിക്കെ പാല്‍ പാത്രത്തില്‍ വീഴുകയായിരുന്നു. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.

ആന്ധ്രയിലെ അനന്ത്പൂര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ ഇന്ന് രാവിലെയാണ് സംഭവം. ഇവര്‍ പാചക ജോലിക്കായി എത്തുമ്പോള്‍ മകളെയും സ്‌കൂളിലേക്ക് കൂട്ടുമായിരുന്നു. സ്‌കൂളില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാനുള്ള പാല്‍ തിളപ്പിച്ച ശേഷം അത് ആറുന്നതിനായി വലിയ പാത്രത്തില്‍ എടുത്തുവവച്ചിരുന്നു. അതിന് സമീപത്തുനിന്ന് കളിക്കുന്നതിനിടെ കുട്ടി പാത്രത്തിലേക്ക് വീഴുകയായിരുന്നു.

കുട്ടിക്ക് ശരീരമാസകലം പൊള്ളലേറ്റിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

A one-and-a-half-year-old girl tragically died after falling into a vessel of boiling milk.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും