പ്രതീകാത്മക ചിത്രം 
India

നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അകല്‍ച്ച കാണിച്ചു, മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; 18 കാരിയെ യുവാവ് കുത്തിക്കൊന്നു 

പെണ്‍കുട്ടി മറ്റൊരാളുമായി ഇഷ്ടത്തിലാണ് എന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 18കാരിയെ അയല്‍വാസി കുത്തിക്കൊന്നു. പെണ്‍കുട്ടി മറ്റൊരാളുമായി ഇഷ്ടത്തിലാണ് എന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. 

ബല്ലിയയിലാണ് സംഭവം. റിതിക എന്ന പെണ്‍കുട്ടിയെ സയ്യിദ് അലി എന്ന യുവാവാണ് കൊലപ്പെടുത്തിയത്. വിളവെടുപ്പിന് കൂട്ടുകാര്‍ക്ക് ഒപ്പം പാടത്തേയ്ക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. പാടത്ത് കത്തിയുമായി നിന്ന യുവാവ് റിതികയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന്് പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച ശേഷം പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.  പ്രതി ദിവസകൂലിക്ക് പണിയെടുക്കുന്നയാളാണ്. നവംബര്‍ 12 നാണ് ഗ്രാമത്തില്‍ മടങ്ങിയെത്തിയത്. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ യുവാവിനോട് പെണ്‍കുട്ടി അടുപ്പം കാണിക്കാതെയായി. 18കാരിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!