ജയ് വിലാസ് പാലസ്/ ട്വിറ്റർ 
India

ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയോര്‍ കൊട്ടാരത്തില്‍ കള്ളന്‍ കയറി

ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്വാളിയോര്‍ കൊട്ടാരത്തില്‍ കള്ളന്‍ കയറി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ബിജെപി നേതാവും രാജ്യസഭാ എംപിയുമായി ജ്യോതിരാദിത്യ സിന്ധ്യയുടെ കൊട്ടാരത്തില്‍ കള്ളന്‍ കയറി. ഗ്വാളിയോര്‍ രാജ കുടുംബാംഗമായ ജോതിരാദിത്യ സിന്ധ്യയുടെ ജയ് വിലാസ് പാലസിലാണ് മോഷണ ശ്രമം. 

ജയ് വിലാസ് പാലസിലെ റാണി മഹലിലാണ് മോഷണം ശ്രമം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആകാം കള്ളന്‍മാര്‍ അകത്തു കടന്നത് എന്നാണ് പൊലീസ് നിഗമനം. വിരലടയാളം, മറ്റ് തെളിവുകള്‍ എന്നിവയ്ക്കായി പൊലീസും ഫോറന്‍സിക് സംഘങ്ങളും സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തി. പൊലീസ് നായയെ കൊണ്ടും പരിശോധന നടത്തുന്നുണ്ട്. 

അതേസമയം മോഷ്ടിച്ചതെന്താണെന്നും എത്ര മോഷ്ടാക്കളാണ് അകത്ത് കടന്നത് എന്നും പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. മോഷ്ടാക്കള്‍ പാലസിലെ ഒരു മുറിയുടെ വെന്റിലേറ്റര്‍ വഴിയാണ് അകത്ത് കടന്നിരിക്കുന്നതെന്ന് ഗ്വാളിയോര്‍ സിറ്റി പൊലീസ് സൂപ്രണ്ട് രത്‌നേഷ് തോമര്‍ പറഞ്ഞു. മുറിയിലെ വസ്തുവകകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതായി പരിശോധനയില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊട്ടാരത്തിലെ ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. 

1874ല്‍ ഗ്വാളിയോറിലെ മഹാരാജാവായിരുന്ന ജയജിറാവു സിന്ധ്യ സ്ഥാപിച്ച 19ാം നൂറ്റാണ്ടിലെ കൊട്ടാരമാണ് ജയ് വിലാസ് മഹല്‍. നിലവില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ ഉടമസ്ഥതയിലാണ് കൊട്ടരമുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT