Satyendar Jain IANS
India

ഡല്‍ഹി ജല ബോര്‍ഡ് അഴിമതിക്കേസ്; എഎപി നേതാവ് സത്യേന്ദര്‍ ജയിന്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല സംസ്‌കരണ പ്ലാന്റ് ടെന്‍ഡര്‍ ക്രമക്കേട് കേസിലാണ് അറസ്റ്റ്. ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്രാഞ്ച് സത്യേന്ദര്‍ ഉള്‍പ്പെടെ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി ജല ബോര്‍ഡ് മുന്‍ സിഇഒ ഉദിത് പ്രകാശ് റായ്, മുന്‍ കോണ്‍ട്രാക്ച്വല്‍ കണ്‍സള്‍ട്ടന്റ് അങ്കിത് ശ്രീവാസ്തവ, നാഗേന്ദ്ര യാദവ്, രാജ കുമാര്‍ കുറ, പങ്കജ് വര്‍മ എന്നിവരാണ് അറസ്റ്റിലായ മറ്റാളുകള്‍.

അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിലെ ജലമന്ത്രിയായിരുന്നു സത്യേന്ദര്‍ ജെയിന്‍. ഡല്‍ഹി ജല ബോര്‍ഡിന്റെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ നടപടികളില്‍ വലിയതോതില്‍ ക്രമക്കേടുകളും ക്രിമിനല്‍ ഗൂഢാലോചനയും ഉള്‍പ്പെടെ നടന്നെന്ന കേസിലാണ് അറസ്റ്റ്.

അറസ്റ്റ് പുറത്തുവന്ന് മിനിറ്റുകള്‍ക്ക് ശേഷം, ആം ആദ്മി പാര്‍ട്ടി ഈ നീക്കത്തെ രാഷ്ട്രീയമാണെന്ന് വിശേഷിപ്പിക്കുകയും, ആരോപണവിധേയമായ ക്രമക്കേടുകള്‍ നടന്നപ്പോള്‍ സത്യേന്ദര്‍ ജെയിന്‍ ജയിലിലായിരുന്നുവെന്ന് അവര്‍ പറയുന്നു.

AAP Leader Satyendar Jain Arrested In Corruption Case Linked To Delhi Jal Board

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

ഓണത്തിരക്ക് പേടിക്കേണ്ട, സമയമെടുത്ത് പര്‍ച്ചേഴ്‌സ് ചെയ്യാം; അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു

'പ്രണയത്തിന്റെയും നഷ്ടത്തിന്റെയും യാത്ര, ആ കൊലപാതകം മാറ്റിമറിച്ച രാഷ്ട്രീയ ജീവിതം'; സോണിയയുടെ ആത്മകഥ നവംബര്‍ 10ന്

യുഎഇയില്‍ മിസൈല്‍ ഭീഷണി; അടിയന്തര മുന്നറിയിപ്പ് സന്ദേശം, ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം