കെജരിവാള്‍/ഫയല്‍ ചിത്രം 
India

ഗുജറാത്തില്‍ 'വല വിരിച്ച്' ബിജെപി; എഎപി എംഎല്‍എമാർ ബിജെപിയിലേക്കെന്ന് റിപ്പോർട്ട്

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് എഎപി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ അധികാരത്തുടര്‍ച്ച നേടിയ ബിജെപി, എഎപി എംഎല്‍എമാരെക്കൂടി വലയിലാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഏതാനും എഎപി എംഎല്‍എമാരുമായി ബിജെപി സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് എഎപി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ഇവരില്‍ മൂന്നുപേര്‍ മുന്‍ ബിജെപി അംഗങ്ങളാണ്. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ എഎപി ടിക്കറ്റില്‍ മത്സരിച്ചത്. 

ജുനാഗഡ് ജില്ലയിലെ വിശ്വധാര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഭൂപട്ട് ഭയാനി ഉടന്‍ തന്നെ ബിജെപിയില്‍ ചേക്കേറുമെന്ന അഭ്യൂഹം ശക്തമാണ്. കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥികളെയാണ് ഭൂപട്ട് പരാജയപ്പെടുത്തിയത്. 

ഡെഡിയപാഡ മണ്ഡലത്തില്‍ നിന്നും വിജയിച്ച ചൈതാര്‍ വാസവ, ജാംജോധ്പൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഹേമന്ത് ഖാവാ, ബോത്താഡ് മണ്ഡലത്തില്‍ നിന്നും വിജയിച്ച  ഉമേഷ് മകാവന, ഗരിയാധര്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സുധീര്‍ വഘാനി എന്നിവരാണ് എഎപിയുടെ എംഎല്‍എമാര്‍. 

ഗുജറാത്തില്‍ അഞ്ചു സീറ്റും 13 ശതമാനം വോട്ടു വിഹിതവും നേടി ആം ആദ്മി പാര്‍ട്ടി ദേശീയപാര്‍ട്ടി പദവി നേടിയിരുന്നു. 182 അംഗ നിയമസഭയില്‍ ബിജെപി 156 സീറ്റുകളാണ് നേടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21