പ്രതീകാത്മക ചിത്രം 
India

പഞ്ചാബില്‍ ആംആദ്മി പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു; ആക്രമിച്ചത് ബൈക്കിലെത്തിയ അജ്ഞാത സംഘം

സംഭവ സ്ഥലത്തു നിന്നു പ്രതികള്‍ ഉടന്‍ തന്നെ ഓടി രക്ഷപ്പെടുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പഞ്ചാബില്‍ ആംആദ്മി പ്രവര്‍ത്തകനെ മൂന്ന് അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. മോട്ടോര്‍ സൈക്കിളില്‍ വന്ന അജ്ഞാതരായ മൂന്ന് പേര്‍ രാജ്‌വീന്ദര്‍ സിങിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു പ്രതികള്‍ ഉടന്‍ തന്നെ ഓടി രക്ഷപ്പെടുകയും ചെയ്തു.

വെടിയേറ്റ രാജ്‌വീന്ദര്‍ സിങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാര്‍ട്ടി പ്രവര്‍ത്തകന്റെ മരണത്തില്‍ ആം ആദ്മി അനുശോചനം രേഖപ്പെടുത്തി.

പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും രാജ്‌വീന്ദറിന്റെ കുടുംബത്തിനൊപ്പമുണ്ടെന്ന് എഎപി നേതാവും എംപിയുമായ മല്‍വിന്ദര്‍ സിങ് കാങ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍

ടൈം ട്രാവൽ ചിത്രവുമായി ശ്രീനാഥ് ഭാസി; ഒപ്പം അഭിരാം രാധാകൃഷ്ണനും രാജേഷ് മാധവനും, 'ഒറിജിനൽ' ടൈറ്റിൽ പോസ്റ്റർ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി