നരേന്ദ്രമോദി, അഭിജിത് ദീപ്കെ 
India

‘ജെൻസിയായി അംഗീകരിക്കപ്പെട്ട ഏക വ്യക്തി’: കോടതി വിമർശനത്തിൽ പരിഹാസവുമായി അഭിജിത് ദീപ്കെ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീപ്‌കെയുടെ പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി : സിജെപി നേതാക്കള്‍ ജെന്‍സികളാണോയെന്ന ഡല്‍ഹി ഹൈക്കോടതി വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി അഭിജിത് ദീപ്‌കെ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീപ്‌കെയുടെ പ്രതികരണം. ജെന്‍സിയായി അംഗീകരിക്കപ്പെട്ട ഏക വ്യക്തി എന്നാണ് അഭിജിത് ദിപ്‌കെ മോദിയുടെ ചിത്രത്തിനൊപ്പം കുറിച്ചത്.

സിജെപി സഹ കണ്‍വീനര്‍മാരായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കെയുടേയും ഹര്‍ജി പരിഗണിക്കവേയാണ്, ഡല്‍ഹി ഹൈക്കോടതി ഇവരുടെ പ്രായം തിരക്കുകയും, ജെന്‍സികള്‍ അല്ലെന്ന് നിരീക്ഷിക്കുകയും ചെയ്തത്. 1997 നുശേഷം ജനിച്ചവരാണ് ജെന്‍സികളായി അറിയപ്പെടുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.

നിങ്ങള്‍ ആരാണ്? എന്താണ് സംഘടന? എന്താണ് ഉദ്ദേശം എന്നീ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു. സമാധാനവും ക്രമസമാധാനവും തകരുമെന്ന ആശങ്ക ഉള്ളപ്പോള്‍, ഈ ചോദ്യങ്ങളെല്ലാം പ്രാധാന്യം അര്‍ഹിക്കുന്നുവെന്നും ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു. ഇതിനു പിന്നാലെയാണ് സിജെപി നേതാവ് അഭിജിത് ദിപ്‌കെ പരിഹാസവുമായി രംഗത്തുവന്നത്.

Abhijeet Dipke responds to court criticisms with an image of Modi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ക്ക് ജാമ്യം

ITI കഴിഞ്ഞോ? KAMCO-യിൽ ഇന്റേൺഷിപ്പ് ചെയ്യാം, സ്റ്റൈപ്പൻഡ് 12,000 രൂപ

സിജെപി നേതാക്കൾക്ക് ജാമ്യം, സിഎംആർഎൽ കേസിൽ പിണറായിക്ക് ആശ്വാസം, കോൺ​ഗ്രസിനെ വെട്ടിലാക്കി കെ സുധാകരൻ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കുട്ടികളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ടോ ?, മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ

നിങ്ങൾ എങ്ങനെ ജെൻസിയാവും?, ആരാണ് നിങ്ങൾ, ഉദ്ദേശ്യം എന്താണ് ?’: സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി