അനികേത്‌/ചിത്രം കടപ്പാട്:TWITTER/@ABVPVoice 
India

എബിവിപി ദേശീയ സെക്രട്ടറി മുങ്ങിമരിച്ചു

എബിവിപി ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാല്‍ നദിയില്‍ മുങ്ങിമരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: എബിവിപി ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാല്‍ നദിയില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയില്‍ നദിയില്‍ നീന്തുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ബുധനാഴ്ചയാണ് സംഭവം. നന്ദുര്‍ബാറിലെ ധദ്ഗാവ് പ്രദേശത്തെ നദിയില്‍ കൂട്ടുകാരൊന്നിച്ച് നീന്താന്‍ പോയതാണ് അനികേതെന്ന് എബിവിപി നേതാക്കള്‍ അറിയിച്ചു. നീന്തുന്നതിനിടെ അനികേത് ചുഴിയില്‍ അകപ്പെടുകയായിരുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കി.

രണ്ടുവര്‍ഷം മുമ്പാണ് അനികേത് എബിവിപി മഹാരാഷ്ട്ര സെക്രട്ടറി പദത്തില്‍നിന്ന് ദേശീയ പദവിയിലേക്ക് എത്തിയത്. ജെഎന്‍യൂ സര്‍വകലാശാലയിലെ എബിവിപി പ്രതിഷേധത്തില്‍ അനികേത് സജീവമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം