ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി എബിവിപി 
India

ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി എബിവിപി

പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളില്‍ എബിവിപി വിജയിച്ചപ്പോള്‍, എന്‍എസ്യുഐ വൈസ് പ്രസിഡന്റ് സ്ഥാനം കരസ്ഥമാക്കി.

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിക്ക് ഉജ്ജ്വല വിജയം. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളില്‍ എബിവിപി വിജയിച്ചപ്പോള്‍, എന്‍എസ്യുഐ വൈസ് പ്രസിഡന്റ് സ്ഥാനം കരസ്ഥമാക്കി.

പ്രസിഡന്റായി ആര്യന്‍ മാന്‍, വൈസ് പ്രസിഡന്റായി രാഹുല്‍ ഝാന്‍സ് ല, സെക്രട്ടറിയായി ക്രുണാല്‍ ചൗധരി, ജോയിന്റ് സെക്രട്ടറിയായി ദീപിക ഝാ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 50-ല്‍ അധികം കോളേജുകളില്‍ നിന്നായി 2.75 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തി.

നാലു സ്ഥാനങ്ങളിലേക്കായി 21 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായത്. പ്രസിഡന്റ് സ്ഥാനത്തേക്കാണ് കൂടുതല്‍ പേര്‍ മത്സരിച്ചത്. ക്യാംപസില്‍ വോട്ടെടുപ്പിനോടനുബന്ധിച്ച് എബിവിപി, എന്‍എസ്യുഐ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ക്യാമ്പസുകളില്‍ കനത്ത സുരക്ഷയ ഏര്‍പ്പെടുത്തിയിരുന്നു.

Akhil Bharatiya Vidyarthi Parishad (ABVP), the student wing affiliated with the Bharatiya Janata Party, secured a decisive victory in the Delhi University Students' Union (DUSU) Election 2025, winning the key posts of President, Secretary, and Joint Secretary, while the Congress-backed NSUI claimed the Vice President position

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് ജില്ലകള്‍ ബൂത്തിലേക്ക്; ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 1,32,83,789 വോട്ടര്‍മാര്‍; 36,630 സ്ഥാനാര്‍ഥികള്‍

സ്ഥാനാര്‍ഥി കുഴഞ്ഞു വീണു മരിച്ചു; എറണാകുളത്ത് വോട്ടെടുപ്പ് മാറ്റി വച്ചു

'തിരുവനന്തപുരത്ത് പ്രതീക്ഷ മാത്രമല്ല...';വോട്ട് ചെയ്യാന്‍ അതിരാവിലെ കുടുംബസമേതം ബൂത്തിലെത്തി സുരേഷ് ഗോപിയും കുടുംബവും

'അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധം, അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു'; ദിലീപ് നിയമ നടപടിക്ക്

രാഹുലിന്റെ രണ്ടാമത്തെ ലൈംഗിക പീഡനക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

SCROLL FOR NEXT