കാര്‍ അപകടത്തിന്റെ ദൃശ്യം/ പിടിഐ 
India

അമിതവേഗത്തിലെത്തിയ ആഢംബരക്കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 9 മരണം 20ലേറേ പേര്‍ക്ക് പരിക്ക്; വീഡിയോ

അമിത വേഗത്തിലെത്തിയ ആഢംബരക്കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: അഹമ്മദാബാദില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 9 മരണം. ഗാന്ധി നഗറിലെ ഇസ്‌കോണ്‍ പാലത്തില്‍ രാത്രി ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ ആഢംബരക്കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. മറ്റൊരു അപകടം നടന്ന സ്ഥലത്തേക്കാണ് കാര്‍ ഇടിച്ചുകയറിയത്. 

രാത്രി ഒരു മണിയോടെ സര്‍ഖേജ്-ഗാന്ധിനഗര്‍ ഹൈവേയില്‍
എസ്‌യുവി ട്രക്കുമായി കൂട്ടിമുട്ടിയിരുന്നു. ഉടന്‍ തന്നെ പൊലീസും ഹോംഗാര്‍ഡും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയും ചെയ്തു. അപകടം ഉണ്ടായ ഉടനെ സ്ഥലത്ത് വന്‍ ആള്‍ക്കൂട്ടം എത്തിയിരുന്നതായി പൊലീസ് പറഞ്ഞു. അവര്‍ പാലത്തില്‍ നില്‍ക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ജാഗ്വാര്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ അഞ്ച് പേര്‍ മരിച്ചു. 

കാറിന്റെ ഇടിയുടെ ആഘാതത്തില്‍ ആളുകള്‍ 30 അടി ദുരത്തേക്ക് തെറിച്ചുപോയതായുമാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. മരിച്ചവരില്‍ ഒരു പൊലീസുകാരനും ഹോം ഗാര്‍ഡും ഉള്‍പ്പെടുന്നു. കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രോഷാകുലരായ നാട്ടുകാര്‍ കാര്‍ ഡ്രൈവറെ മര്‍ദിക്കുന്ന വീഡിയോയും പുറത്തുവന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT