ഫയല്‍ ചിത്രം 
India

മോഷണക്കേസില്‍ പ്രതിയായി; പ്രണയം അവസാനിപ്പിച്ച് കാമുകി, വീട്ടില്‍ കയറി സീലിങ് ഫാനില്‍ കെട്ടിതൂക്കി കൊല്ലാന്‍ ശ്രമം

ഇയാള്‍ ഒരു മോഷണക്കേസില്‍ പ്രതിയായതോടെ യുവതി പ്രണയം അവസാനിപ്പിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍:പ്രണയബന്ധം അവസാനിപ്പിച്ച കാമുകിയെ വീട്ടില്‍ കയറി തൂക്കിക്കൊല്ലാന്‍ ശ്രമിച്ച് കാമുകന്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 23 വയസുള്ള ആദേശ് ദുര്‍ഗാദാസ് ത്രിപുഡേ എന്ന യുവാവാണ് വീട്ടില്‍ കയറി വധശ്രമം നടത്തിയത്.

ഇയാള്‍ ഒരു മോഷണക്കേസില്‍ പ്രതിയായതോടെ യുവതി പ്രണയം അവസാനിപ്പിച്ചിരുന്നു. പിന്നാലെ ഫോണ്‍ വിളിച്ചാല്‍ എടുക്കാതെയുമായി. ഇതോടെയാണ് യുവാവ് വീട്ടില്‍ കയറി െകാലപ്പെടുത്താന്‍ ശ്രമിച്ചത്. 

വീട്ടില്‍ ഓടിക്കയറിയ ശേഷം യുവതിയെ തല്ലി വീഴ്ത്തി. പിന്നാലെ ഷാള്‍ ഉപയോഗിച്ച് യുവതിയുടെ കഴുത്തില്‍ കുരുക്കിട്ട ശേഷം വീടിന്റെ സീലിങ് റോഡില്‍ തൂക്കിക്കൊല്ലാനായിരുന്നു ശ്രമം. എന്നാല്‍ ബഹളം കേട്ട് യുവതിയുടെ ബന്ധു ഓടിയെത്തി രക്ഷിക്കുകയായിരുന്നു. ഒളിവില്‍ പോയ യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ഐപിസി സെഷന്‍ 307 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !