Actor Vijay file
India

'ചില പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്, അതൊക്കെ ഞാന്‍ നോക്കിക്കൊള്ളാം'; വിവാഹ മോചന കേസില്‍ ആദ്യ പ്രതികരണവുമായി വിജയ്

ഭാര്യ സംഗീത സ്വര്‍ണലിംഗം ഫയല്‍ ചെയ്ത വിവാഹ മോചന ഹര്‍ജി തമിഴ് സിനിമാ ലോകത്തെ ആകെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അതിനിടെയാണ് പ്രതികരണം.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിവാഹമോചന വാര്‍ത്തകളോട് പരോക്ഷമായി പ്രതികരിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഒറ്റയ്ക്ക് നേരിട്ടോളാമെന്നാണ് ആരാധകരോട് പറഞ്ഞത്. ചെങ്കല്‍പേട്ടില്‍ നടന്ന ടിവികെ വനിതാ ദിനാഘോഷത്തിലായിരുന്നു വിജയ്‌യുടെ പ്രതികരണം. ഭാര്യ സംഗീത സ്വര്‍ണലിംഗം ഫയല്‍ ചെയ്ത വിവാഹ മോചന ഹര്‍ജി തമിഴ് സിനിമാ ലോകത്തെ ആകെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അതിനിടെയാണ് പ്രതികരണം.

'ചില പ്രശ്നങ്ങള്‍ നടക്കുന്നുണ്ട്. നിങ്ങള്‍ അതില്‍ വിഷമിക്കുന്നതും അതിനെ പ്രതിരോധിക്കുന്നതും ഞാന്‍ കാണുന്നുണ്ട്. അതുകാണുമ്പോള്‍ എനിക്ക് വിഷമമുണ്ട്. അതൊക്കെ ഞാന്‍ നോക്കിക്കോളാം. ഞാനും നിങ്ങളും ചേര്‍ന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കും. അതിലൊന്നും വിഷമിക്കരുത്, അതില്‍ കാര്യമൊന്നുമില്ല. ആത്മവിശ്വാസത്തോടെ ഇരിക്കണം, നല്ലതേ നടക്കൂ. വിജയമുറപ്പ്', വിജയ് പറഞ്ഞു.

വിവാഹമോചന കേസില്‍ ഭാര്യ സംഗീത സ്വര്‍ണ്ണലിംഗം സമര്‍പ്പിച്ച പുതിയ ഹര്‍ജിയുടെ വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വിജയ്യുടെ പ്രതികരണം. വിവാഹമോചന ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ ഭര്‍തൃഗൃഹത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ ഹര്‍ജി. വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു സംഗീത, വിവാഹമോചനം തേടി ചെങ്കല്‍പേട്ട് കോടതിയെ സമീപിച്ചത്.

Actor Vijay's first response to the divorce case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; കേരളത്തിന് രാഹുലിന്റെ ഉറപ്പുകള്‍

ഗൾഫിലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചു,തിങ്കൾ മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത് പുതിയ തീയതി പിന്നീട് അറിയിക്കും

രക്തത്തില്‍ കലര്‍ന്നാല്‍ മരണം വരെ സംഭവിക്കാം; വയോധികയുടെ മുഖത്തെ കുരുവില്‍ നിന്ന് പുഴുക്കളെ പുറത്തെടുത്തു

'ഒറ്റക്ക് കളിക്കണ്ട, കേരളത്തില്‍ വേണ്ടത് ഒറ്റക്കെട്ടായ സംഘനൃത്തം'; നേതാക്കള്‍ക്ക് രാഹുലിന്റെ ഉപദേശം

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് പേരെ കാണാതായി

SCROLL FOR NEXT