നടി അമ്രീന്‍ ഭട്ട് 
India

നടി അമ്രീന്റെ കൊലപാതകികളെ വധിച്ചു

അമ്രീന്‍ വീടിന് വെളിയിലേക്ക് ഇറങ്ങിയ സമയത്ത് ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: നടി അമ്രീന്‍ ഭട്ടിനെ വധിച്ച കൊലപാതകികളെ സൈന്യം വെടിവെച്ചു കൊന്നു. രണ്ട് ലഷ്‌കര്‍ ഇ തയ്ബ ഭീകരരെയാണ് സൈന്യം വകവരുത്തിയത്. 
കശ്മീരിലെ അവന്തിപോരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഇവരെ വധിച്ചത്. 

ശ്രീനഗറില്‍ ഒരു ലഷ്‌കര്‍ ഭീകരനെയും വധിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ 10 ഭീകരരെ വധിച്ചതായി കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരരുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. 

ഇന്നലെയാണ് ജമ്മു കശ്മീരിലെ ടെലിവിഷന്‍ നടിയും അവതാരകയുമായ അമ്രീന്‍ ഭട്ടിനെ ഭീകരര്‍ കൊലപ്പെടുത്തിയത്. ബുദ്ഗാമിലെ വീടിന് വെളിയില്‍ വെച്ചായിരുന്നു ആക്രമണം. 

ഷൂട്ടിന് എന്ന് പറഞ്ഞാണ് ഭീകരര്‍ രാത്രി വീട്ടില്‍ എത്തിയത്. അമ്രീന്‍ വീടിന് വെളിയിലേക്ക് ഇറങ്ങിയ സമയത്ത് ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. 
ആക്രമണത്തില്‍ അമ്രീന്‍ ഭട്ടിന്റെ പത്തുവയസ്സുള്ള അനന്തരവനും പരിക്കേറ്റു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT