പ്രതീകാത്മക ചിത്രം 
India

മയക്കുമരുന്ന്​ കേസിൽ പെടുത്തും, എൻസിബി ഉദ്യോഗസ്ഥ​രെന്ന വ്യാജേന ഭീഷണി; നടി ആത്മഹത്യ ചെയ്തു 

എൻസിബി ഉദ്യോഗസഥർ ചമഞ്ഞ രണ്ടുപേരെ മുംബൈ പൊലീസ്​ അറസ്റ്റ്​ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: എൻസിബി ഉദ്യോഗസ്ഥ​രെന്ന വ്യാജേന ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിന് പിന്നാലെ നടി ആത്മഹത്യ ചെയ്ത നിലയിൽ. ഭോജ്​പുരി സിനിമകളിൽ അഭിനയിച്ചിരുന്ന 28കാരിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. എൻസിബി ഉദ്യോഗസഥർ ചമഞ്ഞ രണ്ടുപേരെ മുംബൈ പൊലീസ്​ അറസ്റ്റ്​ ചെയ്തു. 

മയക്കുമരുന്ന്​ കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി​ക്ക്​ പിന്നാലെയാണ്​ നടി ആത്മഹത്യ ചെയ്തതെന്നാണ് നി​ഗമനം. സുരജ്​ പർദേസി, പ്രവീൺ വാലിമ്പെ എന്നിവരാണ്​ അറസ്റ്റിലായിരിക്കുന്നത്. ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്​ അറസ്റ്റ്. സംഭവത്തിൽ നടിയുടെ സുഹൃത്തുക്കൾക്കും  പങ്കുണ്ടെന്നാണ്​ പൊലീസിൻറെ വിലയിരുത്തൽ. രണ്ടു സുഹൃത്തുക്കളെയും പൊലീസ്​ കസ്റ്റഡിയിലെടുത്തിട്ടുണ്ട്​. 

ഡിസംബർ 20ന് നടിയും സുഹൃത്തുക്കളും ഹൂക്ക പാർലറിലെത്തിയപ്പോഴായിരുന്നു​ തട്ടിപ്പുസംഘം നടിയെ ഭീഷണിപ്പെടുത്തിയത്​. നടിയിൽനിന്ന്​ ഇവർ 40 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 23ന്​ മുംബൈയിലെ വാടകവീട്ടിൽ ഇവരെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പേപ്പര്‍ ഒന്നിന് 4000 രൂപ, നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര്‍ ടെല​ഗ്രാം വഴി വില്‍പ്പന; 19 കാരന്‍ അറസ്റ്റില്‍

ജോലിക്ക് കയറിയ ആദ്യദിനം തന്നെ വൻ കവർച്ച; വിനോദസഞ്ചാരികളുടെ സ്വർണവും പണവും കവർന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍