Actress Meena Meets Vice president Jagdeep Dhankhar Social Media
India

നടി മീന ബിജെപിയിലേക്ക്? ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച ഭാവിയിലേക്കുള്ള ആത്മവിശ്വാസമെന്ന് പോസ്റ്റ്

ഉപരാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മീന പങ്കുവച്ച പോസ്റ്റും ഏറെ ചര്‍ച്ചയാകുന്നുണ്ട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപി ഭാരവാഹികളെ പ്രഖ്യാപിക്കാനിരിക്കെ തെന്നിന്ത്യന്‍ സൂപ്പര്‍ താരം മീന പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുമായി മീന കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. ഡല്‍ഹി സന്ദര്‍ശനത്തിനിടെ ആയിരുന്നു മീന ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്.

ഉപരാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മീന പങ്കുവച്ച പോസ്റ്റും ഏറെ ചര്‍ച്ചയാകുന്നുണ്ട്. ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ജിയോടൊപ്പം എന്ന് തുടങ്ങുന്ന കുറിപ്പില്‍ കൂടിക്കാഴ്ച ഏറെ അഭിമാനം നല്‍കുന്നതാണ് എന്ന് വ്യക്തമാക്കുന്നു. ഉപരാഷ്ട്രപതിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, അത് തന്റെ ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. എന്നാണ് കുറിപ്പ്.

ഇതിന് പിന്നാലെയാണ് സംഘടനാ തലത്തില്‍ തമിഴ്‌നാട്ടില്‍ നടക്കാനിക്കുന്ന അഴിച്ചുപണിയില്‍ മീനയ്ക്കും സുപ്രധാന പദവി ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മീനയുടെ ബിജെപി പ്രവേശനം സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് തമിഴ്‌നാട്ടിലെ പല പ്രമുഖരും ബിജെപിയില്‍ എത്തുമെന്ന മറുപടിയാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്‍ നല്‍കിയത്. തമിഴ്‌നാട്ടിലെ ബിജെപി ഭാരവാഹികളുടെ പുതിയ പട്ടികയില്‍ ബിജെപി നേതാവ് ഖുശ്ബുവിനൊപ്പം മീനയ്ക്കും സുപ്രധാന ചുമതലകള്‍ ലഭിക്കുമെന്നാണ് പറയുന്നത്.

Veteran actress Meena possible foray into politics. Meena Meets Vice president Jagdeep Dhankhar Triggers Rumors Of Joining BJP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT