ചിത്രം : പിടിഐ 
India

അഫ്ഗാന്‍ പ്രതിസന്ധി : കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം, അഫ്ഗാന്‍ നയം എന്നിവ വിദേശകാര്യമന്ത്രാലയം യോഗത്തില്‍ വിശദീകരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം, അഫ്ഗാന്‍ നയം എന്നിവ വിദേശകാര്യമന്ത്രാലയം രാഷ്ട്രീയകക്ഷി നേതാക്കളോട് യോഗത്തില്‍ വിശദീകരിക്കും. അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരികെയെത്തിക്കാനുള്ള ദൗത്യം തുടരുകയാണ്. 

അഫ്ഗാനിസ്ഥാനില്‍ നിന്ന് 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു. ദോഹയില്‍ നിന്നാണ്  ഇവരെ രാജ്യത്തെത്തിച്ചത്. ഇന്നലെ 392 പേരെ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. അഫ്ഗാനു പുറമെ, ഖത്തര്‍, താജികിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ രാജ്യത്തെത്തിച്ചത്. 

ഇവരില്‍ ഇന്ത്യാക്കാര്‍ക്ക് പുറമെ, മറ്റു രാജ്യക്കാരും ഉള്‍പ്പെടുന്നു. നേപ്പാള്‍, ലെബനീസ് പൗരന്മാരെ കഴിഞ്ഞദിവസം ഇന്ത്യയിലെത്തിച്ചിരുന്നു. 500 ഓളം പേര്‍ ഇനിയും അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT