വീഡിയോ ദൃശ്യത്തില്‍ നിന്ന്‌ 
India

ബന്ധം പിരിഞ്ഞതിനെച്ചൊല്ലി തര്‍ക്കം, പട്ടാപ്പകല്‍ 22 കാരിയെ കുത്തി വീഴ്ത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പെണ്‍കുട്ടിയുടെ കഴുത്ത്, വയര്‍, കൈകള്‍ എന്നിവിടങ്ങളിലെല്ലാം കുത്തേറ്റിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും യുവതിക്ക് നേരെ ആക്രമണം. ഡല്‍ഹി ആദര്‍ശ് നഗറില്‍ പട്ടാപ്പകല്‍ യുവതിയെ മുന്‍ കാമുകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥിനി സിമ്രജിത്ത് എന്ന 22 കാരിക്കാണ് കുത്തേറ്റത്. ആക്രമിച്ച മുന്‍ സുഹൃത്ത് സുഖ്‌വിന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയെ പ്രതി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ബന്ധം പിരിഞ്ഞതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. യുവതിയെ മൂന്നു നാലു തവണ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചു. 

പെണ്‍കുട്ടിയുടെ കഴുത്ത്, വയര്‍, കൈകള്‍ എന്നിവിടങ്ങളിലെല്ലാം കുത്തേറ്റിട്ടുണ്ട്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ബാബു ജഗ് ജീവന്‍ റാം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT