India

ഹൈദരാബാദ്: ടിആര്‍എസ് മുന്നില്‍, തുടക്കത്തിലെ നേട്ടം കൈവിട്ട് ബിജെപി; കോണ്‍ഗ്രസ് ചിത്രത്തിലില്ല

തെലങ്കാനയില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ടിആര്‍എസിന് മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ടിആര്‍എസിന് മുന്നേറ്റം. തുടക്കത്തില്‍ മുന്നിട്ടുനിന്ന ബിജെപിയെ പിന്നിലേക്ക് ടിആര്‍എസ് മുന്നേറ്റം കാഴ്ചവെയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

150 ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 70 ഇടത്ത് മുഖ്യമന്ത്രി ചന്ദ്രശേഖര്‍റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി മുന്നിലാണ്. തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയ ബിജെപി നിലവില്‍ 30 ഇടത്താണ് ലീഡ് ചെയ്യുന്നത്. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ബിജെപിയുടെ മുകളിലാണ്. 45 ഇടത്ത് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയാണ് മുന്നില്‍ നില്‍ക്കുന്നത്. ഒരു കാലത്ത് ശക്തമായ വേരുകള്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് മൂന്നിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. 

150 ഡിവിഷനുകളിലായി 1122 സ്ഥാനാര്‍ഥികളാണ് ജനവിധിക്കായി കാത്തിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണമാണ് പാര്‍ട്ടികള്‍ കാഴ്ചവെച്ചതെങ്കിലും കുറഞ്ഞ വോട്ടിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. 46.55 ശതമാനം വോട്ടിങ് ആണ് നടന്നത്. 74.67 വോട്ടര്‍മാരാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്