വ്യോമസേന കേഡറ്റുകള്‍, ഫയല്‍ 
India

'അഗ്നീവീര്‍ വീരമൃത്യു വരിച്ചാല്‍ ഒരു കോടി നഷ്ടപരിഹാരം'; സേനയ്ക്ക് യുവത്വം കൊണ്ടുവരിക ലക്ഷ്യം

കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച അഗ്നിപഥ് പദ്ധതിയെ പ്രതിരോധമന്ത്രാലയം ന്യായീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച അഗ്നിപഥ് പദ്ധതിയെ പ്രതിരോധമന്ത്രാലയം ന്യായീകരിച്ചു. സൈന്യത്തിന് കൂടുതല്‍ യുവത്വം നല്‍കാനാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്ന് പ്രതിരോധവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി മാധ്യമങ്ങളോട് പറഞ്ഞു.

അഗ്നിപഥ് പദ്ധതി അനുസരിച്ച് തുടക്കത്തില്‍ 46,000 പേരെയാണ് നിയമിക്കുക. ഭാവിയില്‍ നിയമനം 1.25 ലക്ഷമായി ഉയര്‍ത്തും. അടുത്ത അഞ്ചുവര്‍ഷം ശരാശരി 60,000 പേരെ വരെ പ്രതിവര്‍ഷം നിയമിക്കും. ഇത് പിന്നീട് 90,000 ആയി ഉയര്‍ത്തും. ഭാവിയില്‍ പ്രതിവര്‍ഷം ഒന്നേകാല്‍ ലക്ഷം പേരെ നിയമിക്കുന്ന തലത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിക്കേണ്ടി വന്നാല്‍ അഗ്നിവീരന്മാരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കും. നിലവില്‍ സേനയില്‍ ശരാശരി പ്രായം 30 ആണ്. സേനയ്ക്ക് യുവത്വം കൊണ്ടുവരുന്നതിന് വേണ്ടിയാണ് അഗ്നിപഥ് പദ്ധതിക്ക് രൂപം നല്‍കിയത്. സൈനികരുടെ ശരാശരി പ്രായം കുറയ്ക്കണമെന്ന് കാര്‍ഗില്‍ പുനഃപരിശോധന സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതും അഗ്നിപഥ് പദ്ധതി രൂപീകരിക്കുന്നതില്‍ നിര്‍ണായകമായതായും അനില്‍ പുരി പറഞ്ഞു.

നിലവില്‍ പ്രതിവര്‍ഷം ശരാശരി 17600 സൈനികര്‍  മൂന്ന് സേനയില്‍ നിന്ന് സേവനം പാതിവഴി അവസാനിപ്പിച്ച് നിര്‍ത്തി പോകുന്നുണ്ട്. അവരോട് ആരും വിരമിച്ച ശേഷം എന്തു ചെയ്യുമെന്ന് ചോദിക്കുന്നില്ല. സിയാച്ചിന്‍ പോലെ ദുര്‍ഘട മേഖലയില്‍ ജോലി ചെയ്യുന്ന സ്ഥിരം സൈനികര്‍ക്ക് ലഭിക്കുന്ന അതേ ആനുകൂല്യം അഗ്നിവീരന്മാര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT