വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് പ്രതീക് ജോഷിയും കുടുംബവും എടുത്ത സെൽഫി (Ahmedabad Air India Crash) എക്സ്
India

'അവരുടെ ലണ്ടന്‍ സ്വപ്‌നം വിധി തട്ടിയെടുത്തു'; വിമാനദുരന്തത്തില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍

ജീവിതത്തില്‍ പുതിയൊരു അധ്യായം കുറിക്കാന്‍ പോയ ഒരു കുടുംബം മുഴുവന്‍ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് രാജസ്ഥാന്‍

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ജീവിതത്തില്‍ പുതിയൊരു അധ്യായം കുറിക്കാന്‍ പോയ ഒരു കുടുംബം മുഴുവന്‍ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് രാജസ്ഥാന്‍. ബന്‍സ്വരയില്‍ നിന്നുള്ള കുടുംബമാണ് അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ (Ahmedabad Air India Crash) ഓര്‍മ്മയായത്. മരണം സ്ഥിരീകരിച്ച 10 രാജസ്ഥാന്‍ സ്വദേശികളില്‍ അഞ്ചുപേരും പ്രതീക് ജോഷിയും കുടുംബാംഗങ്ങളുമാണ്.

പ്രതീക് ജോഷി കഴിഞ്ഞ ആറ് വര്‍ഷമായി ലണ്ടനിലാണ് താമസിക്കുന്നത്. സോഫ്റ്റ്വെയര്‍ പ്രൊഫഷണലായ ജോഷി തന്റെ ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം വിദേശത്ത് ഭാവി കെട്ടിപ്പടുക്കണമെന്ന് വളരെക്കാലമായി സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നം ഒടുവില്‍ ഈ ആഴ്ച യാഥാര്‍ത്ഥ്യമാകാനിരിക്കെയാണ് വിധി ഇവര്‍ക്ക് എതിരായത്.

പ്രതീക് ജോഷിയുടെ ഭാര്യ കോമി വ്യാസ് ഡോക്ടറാണ്. പ്രതീക് ജോഷിയുടെ ലണ്ടന്‍ സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായി രണ്ട് ദിവസം മുന്‍പ് ഇവിടത്തെ ജോലിയില്‍ നിന്ന് കോമി വ്യാസ് രാജി വെച്ചിരുന്നു. അഞ്ച് വയസ്സുള്ള ഇരട്ട പെണ്‍മക്കള്‍ ഉള്‍പ്പെടെ അവരുടെ മൂന്ന് കുട്ടികളും യാത്രയില്‍ അവരോടൊപ്പം ഉണ്ടായിരുന്നു. ഒരു കുടുംബം ഒന്നടങ്കം വിമാനദുരന്തത്തില്‍ പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് രാജസ്ഥാനിലെ സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവര്‍ത്തകരും.'നഗരം മുഴുവന്‍ ദുഃഖത്തിലാണ്,'- ഒരു അടുത്ത കുടുംബ സുഹൃത്ത് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന്

കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും

വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍