വിമാന ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ -plane crash x
India

വിമാന ദുരന്തം; രക്ഷപ്പെടാനായി ബാല്‍ക്കണിയില്‍നിന്ന് ചാടി വിദ്യാര്‍ഥികള്‍, നടുക്കുന്ന ദൃശ്യങ്ങള്‍, വിഡിയോ

വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശ് വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വിഡിയോ ഇന്നലെ പുറത്തുവന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്:അഹമ്മദാബാദ് വിമാനദുരന്തത്തില്‍(plane crash) വിമാനം തകര്‍ന്നുവീണ മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ നിന്ന് വിദ്യാര്‍ഥികളും ജീവനക്കാരും ചാടിയിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കെട്ടടിത്തിന്റെ മുകളിലത്തെ നിലകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബാല്‍ക്കണിയിലൂടെ പുറത്തുവരുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

ഉയര്‍ന്ന നിലകളിലുണ്ടായിരുന്ന നിരവധി വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും രക്ഷപ്പെടാനുള്ള ഏക മാര്‍ഗം ബാല്‍ക്കണി ആയിരുന്നു. പുറത്തുവന്ന 21 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ വിദ്യാര്‍ഥികള്‍ നിലവിളിച്ചുകൊണ്ട് ബാല്‍ക്കണിയിലൂടെ താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതു കാണാം.

വിമാനാപകടത്തില്‍ നിന്നും രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശ് വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് നടന്നുവരുന്ന വിഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. വെളുത്ത ടീ ഷര്‍ട്ട് ധരിച്ചിരിക്കുന്ന വിശ്വാസ് കുമാര്‍ ഇടതുകൈയ്യില്‍ മൊബൈല്‍ ഫോണുമായി അപകടസ്ഥലത്ത് നിന്ന് പുറത്തേക്ക് നടക്കുന്നത് വിഡിയോയില്‍ കാണാമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'