ഇന്ത്യയുടെ പ്രധാനമന്ത്രിയായി ആരെ തെരഞ്ഞെടുക്കും എന്ന സാങ്കല്‍പ്പിക ചോദ്യത്തിന് എലോണ്‍ മസ്‌കിന്റെ എഐ ചാറ്റ്‌ബോട്ടായ 'ഗ്രോക്ക്' നല്‍കിയ മറുപടി വൈറല്‍. ഒരു ഇന്ത്യന്‍ പൗരനാണെങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആര്‍ക്ക് വോട്ട് ചെയ്യും എന്ന ഉപയോക്താവിന്റെ ചോദ്യത്തിനാണ് നരേന്ദ്ര മോദിയെ പിന്തുണച്ചുകൊണ്ട് ഗ്രോക്ക് മറുപടി നല്‍കിയത്.
2014-ന് ശേഷം അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റല്‍ ഇന്ത്യ, യുപിഐ എന്നിവയിലുണ്ടായ വളര്‍ച്ചയും ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയതും മോദിക്ക് അനുകൂലമായ ഘടകങ്ങളായി ഗ്രോക്ക് ചൂണ്ടിക്കാട്ടി. അതേസമയം, രാഹുല്‍ ഗാന്ധി ക്ഷേമപദ്ധതികളെക്കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തൊഴില്‍, സാങ്കേതികവിദ്യ, ആഗോളതലത്തിലുള്ള ഇന്ത്യയുടെ സ്ഥാനം എന്നിവയിലെ ഫലങ്ങളാണ് തനിക്ക് നിര്‍ണ്ണായകമെന്ന് ചാറ്റ്‌ബോട്ട് വിശദീകരിച്ചു. 'കുടുംബവാഴ്ചയേക്കാള്‍ വിവരങ്ങള്‍ക്ക് മുന്‍ഗണന' എന്ന ഗ്രോക്കിന്റെ പരാമര്‍ശം ഇതിനോടകം തന്നെ ഇന്റര്‍നെറ്റില്‍ വലിയ തരംഗമായിട്ടുണ്ട്.
ഗ്രോക്കിന്റെ പ്രതികരണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. വികസനത്തിന്റെ കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണ് ഇതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, എഐ സംവിധാനങ്ങളിലെ പക്ഷപാതപരമായ നിലപാടുകളെക്കുറിച്ചാണ് മറുവിഭാഗത്തിന്റെ വിമര്‍ശനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates