AIADMK Candidates 
India

ഡിഎംഡികെയ്ക്ക് സീറ്റില്ല; രാജ്യസഭ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ഡിഎംഡികെയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കിയിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ എഐഎഡിഎംകെ ( AIADMK ) പ്രഖ്യാപിച്ചു. അഭിഭാഷകര്‍ കൂടിയായ ഇന്‍ബാദുരൈ, ധനപാല്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ പി മുനുസാമിയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ഡിഎംഡികെയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കിയിട്ടില്ല. ഡിഎംഡികെ സഖ്യത്തില്‍ തുടരുമെന്നും മുനുസാമി പറഞ്ഞു.

മുന്‍ എംഎല്‍എമാരാണ് സ്ഥാനാര്‍ത്ഥികളായ ഐ എസ് ഇന്‍ബാദുരൈ, ധനപാല്‍ എന്നിവര്‍. രാധാപുരം മണ്ഡലത്തില്‍ നിന്നും 2016-2021 കാലയളവില്‍ തമിഴ്‌നാട് നിയമസഭയില്‍ അംഗമായിരുന്നു ഇന്‍ബാദുരൈ. ഇപ്പോള്‍ എഐഎഡിഎംകെ ലോയേഴ്‌സ് വിങ് സെക്രട്ടറിയാണ്.

തിരുപോരൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നും 1991-1996 കാലയളവില്‍ എംഎല്‍എയായിരുന്നു ധനപാല്‍. ഇപ്പോല്‍ എഐഎഡിഎംകെ ചെങ്കല്‍പേട്ട് ഈസ്റ്റ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ പ്രസിഡന്റാണ്. മുന്‍ ജില്ലാ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്. ആദി ദ്രാവിഡല്‍ സമുദായത്തില്‍പ്പെട്ട ധനപാല്‍ പിഎച്ച്ഡി ബിരുദധാരിയാണ്.

തമിഴ്‌നാട്ടില്‍ ജൂണ്‍ 19 നാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുക. തമിഴ്‌നാട്ടില്‍ ആറു സീറ്റുകളിലേക്കാണ് ഒഴിവു വന്നിട്ടുള്ളത്. ഇതില്‍ രണ്ടു സീറ്റുകളിലാണ് എഐഎഡിഎംകെയ്ക്ക് വിജയിക്കാനാകുക. നാലു സീറ്റുകളില്‍ ഡിഎംകെയ്ക്ക് വിജയിക്കാനാകും. ഡിഎംകെയുടെ നാലു സീറ്റുകളിലൊന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന് നല്‍കിയിട്ടുണ്ട്. ഡിഎംകെയില്‍ നിന്നും വില്‍സണ്‍, എസ് ആര്‍ ശിവലിംഗം, കവയിത്രി സല്‍മ എന്നിവരാണ് മത്സരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടിങ് യന്ത്രങ്ങൾ തുറന്നു, കൃത്രിമം നടന്നു’: ബംഗാളിൽ നാടകീയ രംഗങ്ങൾ‌; സ്‌ട്രോങ് റൂമിന് മുന്നില്‍ സംഘര്‍ഷം

ജീപ്പ് 700 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; നേപ്പാളില്‍ 20 പേര്‍ മരിച്ചു

സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ല; നേരിയ മുന്‍തൂക്കം യുഡിഎഫിന്; എല്‍ഡിഎഫിന് ആശ്വാസമായി എക്‌സിറ്റ്‌പോള്‍

സഹോദരനില്ലാത്ത വീട്ടിലേക്ക് അനോഷില്ല; കൊരട്ടിമുത്തിക്ക് വഴിപാട് നടത്തി,കണ്ണീരോടെ ബന്ധുവീട്ടിലേക്ക് മടക്കം (വിഡിയോ)

'തകർത്തു'; ബംഗളുരുവിനെ എറിഞ്ഞൊതുക്കി ഗുജറാത്ത്, അർഷാദിന് മൂന്ന് വിക്കറ്റ്, വിജയലക്ഷ്യം 156 റൺസ്

SCROLL FOR NEXT