അഖിലേഷ് യാദവ്‌ 
India

'ഞെട്ടിക്കുന്ന തോല്‍വി'; പാര്‍ട്ടി ഘടകങ്ങള്‍ പിരിച്ചുവിട്ട് എസ്പി, അടിമുടി മാറ്റത്തിന് അഖിലേഷ് യാദവ്

നിയമസഭ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് സമാജ്‌വാദി പാര്‍ട്ടി പുനസംഘടിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ട് അധ്യക്ഷന്‍ അഖിലേഷ് യാദവ്. ദേശീയ അധ്യക്ഷന്‍ ഒഴികെ, സംസ്ഥാന, ജില്ലാ ഘടകങ്ങള്‍, യുവജന, മഹിളാ സംഘടന ഘടകങ്ങള്‍ എന്നിവയാണ് പിരിച്ചുവിട്ടിരിക്കുന്നത്. 

പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് നീക്കം.  നിയമസഭ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് സമാജ്‌വാദി പാര്‍ട്ടി പുനസംഘടിപ്പിക്കുന്നത്. 

അഖിലേഷ് യാദവ് രണ്ട് ലക്ഷത്തിലധികം വോട്ടിന് വിജയിച്ച അസംഗഡില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ തോല്‍വി ദയനീയമായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തില്‍ മാറ്റം വരുത്താന്‍ അഖിലേഷ് യാദവ് തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

പാലിലോ വെള്ളത്തിലോ ഒരൊറ്റ ക്യൂബ്; നിമിഷങ്ങൾക്കകം കൊതിപ്പിക്കുന്ന കാപ്പി റെഡി: ഇടുക്കിയിൽ നിന്ന് വിപണി പിടിക്കാൻ 'കോഫി ക്യൂബ്'

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

ചാലക്കുടിയുടെ വ്യാവസായിക ചരിത്രം വിസ്മൃതിയിലേക്ക്; പൂട്ടുവീഴാതെ ഇന്നും പുകയുന്നു നായരങ്ങാടിയിലെ 'അടയ്ക്കാ പന്തൽ'

മോഹൻ സിത്താര നായകനാകുന്ന മ്യൂസിക് ആൽബം; 'വക്രതുണ്ഡ' എത്തി