പ്രതീകാത്മക ചിത്രം 
India

മൂക്കും ചെവിയും മുറിച്ച നിലയില്‍ 11കാരന്റെ മൃതദേഹം, നരബലിയെന്ന് സംശയം; പിന്നില്‍ പണത്തോട് ആര്‍ത്തിയുള്ള ബന്ധുക്കളെന്ന് അച്ഛന്‍

രാജസ്ഥാനില്‍ ചെവിയും മൂക്കും മുറിച്ച നിലയില്‍ 11 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ചെവിയും മൂക്കും മുറിച്ച നിലയില്‍ 11 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. കൊലപാതകമാണെന്ന് പൊലീസ് പറയുന്നു. കുടുംബത്തിലെ ചിലര്‍ നരഹത്യ നടത്തിയതാണോ എന്ന സംശയത്തില്‍ പൊലീസ് ആ വഴിക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആള്‍വാര്‍ നവാലി ഗ്രാമത്തിലാണ് സംഭവം.ശനിയാഴ്ച രാവിലെ 11 മണി മുതല്‍ കാണാതായ കുട്ടിയെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടിയുടെ മരണത്തില്‍ ചിലരുടെ പേര് വെളിപ്പെടുത്തിയ അച്ഛന്‍, മകനെ അവര്‍ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ചു. പണത്തോടുള്ള ആര്‍ത്തിയാണ് ഇവരെ കൊണ്ട് അത് ചെയ്യിപ്പിച്ചതെന്നും അച്ഛന്‍ പറയുന്നു.

കുട്ടിയെ ബന്ധുക്കളില്‍ ചിലര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് അച്ഛന്റെ പരാതിയില്‍ പറയുന്നത്. പണത്തോടുള്ള ആര്‍ത്തിയാണ് കാരണം. കൃഷിയിടത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഉടന്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വേണ്ടത്ര പഠനം നടത്തിയിട്ടില്ല'; വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രം നല്‍കിയ അനുമതി പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹര്‍ജി

ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവെച്ചു, വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

ഗണേഷ് വിളിച്ച് ക്ഷമാപണം നടത്തി; 'എല്ലാം കോപ്രമൈസ്'; എംഎല്‍എയെ പുറത്താക്കി സിപിഐ; 'എകീകൃത സിവില്‍ കോഡിന് സമയമായി'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഐഐടി (ഐഎസ്എം) ധൻബാദ് സമ്മർ റിസർച്ച് ഇന്റേൺഷിപ്പ്2026: ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് അവസരം, ഇപ്പോൾ അപേക്ഷിക്കാം

SCROLL FOR NEXT