സ്കൂള്‍ അധ്യാപകന്‍റെ ഭാര്യയും പ്രതിയായ ചന്ദന്‍ വര്‍മയും വര്‍ഷങ്ങളായി ബന്ധമുണ്ടായിരുന്നതായി പൊലീസ് വിഡിയോ സ്ക്രീന്‍ഷോട്ട്
India

'ഒന്നര വര്‍ഷമായി യുവതിയുമായി അവിഹിത ബന്ധം, വഷളായപ്പോള്‍ പക'; അമേഠി കൂട്ടക്കൊലയില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്

ഇരുവരും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളായതാണ് പ്രതിയെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അമേഠിയിലെ കൂട്ട കൊലപാതകത്തില്‍ മരിച്ച സ്‌കൂള്‍ അധ്യാപകന്റെ ഭാര്യയും പ്രതിയും തമ്മില്‍ വര്‍ഷങ്ങളായി അവിഹിത ബന്ധത്തിലായിരുന്നുവെന്ന് പൊലീസ്. കഴിഞ്ഞ ഒന്നര വര്‍ഷമായി പൂനവുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇരുവരും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളായതാണ് പ്രതിയെ കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

ചോദ്യം ചെയ്യലില്‍ മുഖ്യ പ്രതി ചന്ദന്‍ വര്‍മ കൊലപാതക കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. യുവതിയുമായി അടുത്തിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും അമേഠി പൊലീസ് സൂപ്രണ്ട് അനൂപ് സിങ് പറഞ്ഞു. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ഇയാള്‍ അമേഠിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ സുനില്‍ കുമാറിനെയും ഭാര്യ പൂനം ഭാര്‍തിയെയും ആറും മൂന്നും വയസുള്ള രണ്ട് മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയത്. നാല് പേരെയും വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഉന്നം തെറ്റിയതോടെ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

ഡല്‍ഹിയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചന്ദന്‍ വര്‍മയെ എസ്ടിഎഫ് സംഘം പിടികൂടുന്നത്. അഞ്ച് പേരെ കൊലപ്പെടുത്തുമെന്ന് സൂചന നല്‍കി ഇയാള്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. അഞ്ച് പേര്‍ മരിക്കും, ഉടന്‍ കാണിച്ചു തരാം എന്നായിരുന്നു ഇയാള്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റളും ബൈക്കും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT