ഗുവാഹത്തി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ മാസ്ക് ധരിക്കേണ്ടതില്ലെന്ന് ബിജെപി നേതാവും അസം ആരോഗ്യമന്ത്രിയുമായ ഹിമന്ത ബിശ്വാസ് ശർമ. ശർമയുടെ പ്രതികരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. അസമിൽ ഇപ്പോൾ കോവിഡ് വ്യാപനം ഇല്ല. ഈ സാഹചര്യത്തിൽ പൊതുസ്ഥലത്ത് മാസ്ക് ധരിക്കേണ്ടതില്ലെന്ന് ഹിമന്ത് പറയുന്നു.
ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമർശം. എന്നാൽ തനിക്കെതിരെ ഉയരുന്ന പരിഹാസത്തിന് മന്ത്രി ട്വിറ്ററിലൂടെ മറുപടി നൽകി. എന്നെ കളിയാക്കുന്നവർ മഹാരാഷ്ട്രയെയും കേരളത്തെയും അപേക്ഷിച്ച് അസമിൽ കോവിഡ് വ്യാപനം വലിയ രീതിയിൽ തടഞ്ഞുനിർത്താനായെന്നും സമ്പദ് വ്യവസ്ഥ തിരികെയെത്തിക്കാനായെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനമൊട്ടാകെ ബിജെപിയുടെ പ്രചാരണത്തിന് മാസ്ക് ധരിക്കാതെയാണ് ഹിമന്ത് ജനങ്ങളിലേക്കെത്തുന്നതും.
കോവിഡ് പ്രോട്ടോകോളിനെ കുറിച്ചുള്ള താങ്കളുടെ നിലപാട് കേന്ദ്രനിർദേശങ്ങൾക്ക് വിരുദ്ധമല്ലേയെന്ന ചോദ്യത്തിന് ശർമയുടെ മറുപടി ഇങ്ങനെ. “എന്തിനാണ് അനാവശ്യമായി മാസ്ക് ധരിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്നത്. സാഹചര്യം ആവശ്യപ്പെടുമ്പോൾ, മാസ്ക് ധരിക്കാൻ ആളുകളെ അറിയിക്കും. ഞങ്ങൾക്ക് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കണം. ഉപയോക്താക്കൾ മാസ്‌ക് ധരിച്ചാൽ ബ്യൂട്ടി പാർലറുകൾ എങ്ങനെ പ്രവർത്തിക്കും?. അവർക്ക് അതിജീവിക്കണം. എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. റിപ്പോർട്ട് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates