Amit Shah, Vishnu Deo Sai 
India

കന്യാസ്ത്രീകളുടെ അറസ്റ്റ്: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായി അമിത് ഷായുടെ നിര്‍ണായക കൂടിക്കാഴ്ച; രാജീവ് ചന്ദ്രശേഖറെ ഡല്‍ഹിക്കു വിളിപ്പിച്ചു

മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കണ്ടേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ജയിയിലടച്ച സംഭവം വിവാദമായതോടെ ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍. പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് ഛത്തീസ് ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോട് വിവരങ്ങള്‍ തേടിയിരുന്നു. മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കണ്ടേക്കും.

കന്യാസ്ത്രീകളുടെ മോചനത്തില്‍ ഛത്തീസ്ഗഡ് സര്‍ക്കാരില്‍ നിന്നും അനുകൂല സമീപനം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ കേരള എംപിമാരെ അമിത് ഷാ അറിയിച്ചിരുന്നു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനം. അതിനുശേഷം കേസ് പിന്‍വലിക്കുന്നത് പരിശോധിക്കാമെന്നും അമിത് ഷാ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ ക്രൈസ്തവ സഭകളും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തു വന്നത് ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

അതേസമയം കന്യാസ്ത്രീകളെ ഒരു സംഘം ആളുകള്‍ വളഞ്ഞ് ആള്‍ക്കൂട്ട വിചാരണ പോലെ ചോദ്യങ്ങള്‍ ഉന്നയിച്ച സംഭവത്തില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ട്. കന്യാസ്ത്രീകളെ വളഞ്ഞുവെക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. കൂടാതെ, കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷന്‍സ് കോടതിക്ക് സമീപമുണ്ടായ പ്രകടനവും, ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ചതോടെ നടത്തിയ ആഹ്ലാദ പ്രകടനത്തിലും ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇക്കാര്യം ഛത്തീസ്ഗഡ് സംസ്ഥാന നേതൃത്വത്തെയും സര്‍ക്കാരിനെയും അറിയിച്ചേക്കും.

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള നിയമവിദഗ്ധരുമായി ബിജെപി കേന്ദ്രനേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട സ്ഥിതിഗതികളാണ് വിലയിരുത്തിയത്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെയും അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. വൈകീട്ട് അഞ്ചിന് രാജീവ് ഡല്‍ഹിയിലേക്ക് പോകും. ജാമ്യത്തിനായി കന്യാസ്ത്രീകള്‍ എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ ഇന്ന് പരിഗണിച്ചേക്കുമെന്നാണ് സൂചന. ജാമ്യത്തെ എതിര്‍ക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Chhattisgarh Chief Minister Vishnu Deo Sai met Union Home Minister Amit Shah over the jailing of Malayali nuns.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

പിഎഫ് തുക ഇനി എടിഎം, യുപിഐ വഴി പിന്‍വലിക്കാം; മാര്‍ച്ചിന് മുന്‍പ് പരിഷ്‌കാരം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

'അവിസ്മരണീയം, ആ സ്‌നേഹത്തിന് നന്ദി'; ഇന്ത്യന്‍ ആരാധകര്‍ക്ക് മെസിയുടെ സന്ദേശം, വിഡിയോ

'പക്വതയോടെ എടുത്ത തീരുമാനം, സ്വകാര്യതയെ മാനിക്കണം'; വിവാഹമോചിതനായെന്ന് നടൻ ഷിജു

'ഇതുപോലെയുള്ള സിനിമകൾ ഞാനധികം ചെയ്തിട്ടില്ല; ഇത് എനിക്ക് വേണ്ടി എഴുതിയ കഥയുമല്ല'

SCROLL FOR NEXT