ധർമേന്ദ്ര പ്രധാൻ, അമിത് ഷാ  ഫെയ്സ്ബുക്ക്
India

'ബിജെപി പ്രവര്‍ത്തകര്‍ക്ക് പദവിയേക്കാള്‍ വലുത് രാജ്യവും യുവാക്കളും'; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ അമിത് ഷാ

മോദി സര്‍ക്കാര്‍ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളെ മാനിക്കുന്നുവെന്നും കേന്ദ്രമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനത്തു നിന്നുമുള്ള ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി പ്രവര്‍ത്തകര്‍ക്ക് പദവിയേക്കാള്‍ പ്രധാനം രാജ്യവും യുവാക്കളും വിദ്യാര്‍ഥികളുമാണ്. ധര്‍മേന്ദ്ര പ്രധാന്റെ രാജി ആ തത്വമാണ് തെളിയിക്കുന്നത്. മോദി സര്‍ക്കാര്‍ രാജ്യത്തെ യുവാക്കളുടെ വികാരങ്ങളെ മാനിക്കുന്നുവെന്നും കേന്ദ്രമന്ത്രി അമിത് ഷാ എക്‌സില്‍ കുറിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ചോര്‍ച്ചയില്‍ കുറ്റക്കാരായവര്‍ക്ക് കര്‍ശനമായ ശിക്ഷ ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച തീരുമാനങ്ങള്‍ പ്രശംസനീയമാണ്. നീറ്റ് പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ്ണ നീതി ഉറപ്പാക്കാന്‍ ഈ നടപടികള്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ വകുപ്പില്‍ ധര്‍മേന്ദ്ര പ്രധാന്റെ ഭരണകാലത്തെയും അമിത് ഷാ പ്രകീര്‍ത്തിച്ചു. ദേശീയ വിദ്യാഭ്യാസ നയം (NEP) ഫലപ്രദമായി നടപ്പിലാക്കല്‍, മാതൃഭാഷകളില്‍ പരീക്ഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍, PM SHRI സ്‌കൂളുകളുടെ വിപുലീകരണം, ഡിജിറ്റല്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കല്‍, നൈപുണ്യ വികസനം, വ്യവസായ-അക്കാദമിക് ഏകോപനം ശക്തിപ്പെടുത്തല്‍ എന്നിവയില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

പരീക്ഷാ സമ്പ്രദായത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും വിദ്യാര്‍ഥി കേന്ദ്രീകൃതവുമാക്കുന്നതിനുള്ള ധര്‍മേന്ദ്ര പ്രധാന്റെ ശ്രമങ്ങളും ശ്രദ്ധേയമാണ്. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള ധര്‍മേന്ദ്ര പ്രധാന്റെ സമര്‍പ്പണത്തിന്റെ തെളിവാണ് അദ്ദേഹത്തിന്റെ കാലാവധിയിലെ നേട്ടങ്ങളെന്നും അമിത് ഷാ കുറിച്ചു. നീറ്റ് അടക്കമുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് 37 ദിവസത്തോളം നീണ്ട വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്.

'For BJP workers, the nation and the youth come before positions': Amit Shah reacts on Dharmendra Pradhan's resignation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Today's Rashi Phalam July 26 | കുടുംബത്തിൽ ഐക്യം, സാമ്പത്തിക ഇടപാടുകൾ വിജയമാകും

സ്വര്‍ണക്കടത്തെന്ന് സംശയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നഗ്നനാക്കി പരിശോധന; മുഖ്യമന്ത്രിക്ക് പരാതി നല്‍കി പ്രവാസി യുവാവ്

'യുവജനം എല്ലാം കാണുന്നുണ്ട്': പുതിയ വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് സിജെപിയുടെ മുന്നറിയിപ്പ്

തുടരും... ഇന്ത്യയുടെ 'ബാറ്റിങ് വിപ്ലവം'; സ്വന്തം ലോക റെക്കോർഡിനൊപ്പം!

'കെഎം1' മോഴയാനയെ മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവ്; റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തിലേക്ക് വിടും